ഒാക്സിജൻ ക്ഷാമത്തിന് കാരണം കേന്ദ്രം –രാഹുൽ
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുെട നിരക്ക് കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാറിെനതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജെൻറയും ഐ.സി.യു കിടക്കകളുടെയും അഭാവമാണ് കോവിഡ് രോഗികളുടെ മരണത്തിന് കാരണമെന്നും ഇതിെൻറ ഉത്തരവാദിത്തം സര്‍ക്കാറിനാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അതിനിടെ, ഓക്സിജൻ വിതരണത്തിൽ കേന്ദ്രം വേർതിരിവ് കാണിക്കുന്നതായി രാജസ്ഥാൻ സർക്കാർ ആരോപിച്ചു. പശ്ചിമ ബംഗാളിലേക്ക് വരുന്ന ഓക്സിജൻ സിലിണ്ടറുകളുമായുള്ള ലോറികൾ ഉത്തർപ്രദേശ് തടയുകയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി കുറ്റെപ്പടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

