Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ​നേരിട്ടെത്തി...

രാഹുൽ ​നേരിട്ടെത്തി അപ്പീൽ നൽകി; ജാമ്യം ഏപ്രിൽ 13 വരെ നീട്ടി

text_fields
bookmark_border
രാഹുൽ ​നേരിട്ടെത്തി അപ്പീൽ നൽകി; ജാമ്യം ഏപ്രിൽ 13 വരെ നീട്ടി
cancel

അഹ്മദാബാദ്: മാനനഷ്ടക്കേസിലെ വിധിക്കെതിരെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ഗുജറാത്ത് സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. ​രാഹുൽ ​നേരിട്ടെത്തിയാണ് അപ്പീൽ സമർപ്പിച്ചത്. സൂറത്ത് സി.ജെ.എം കോടതിയുടെ ശിക്ഷാ വിധിയും കുറ്റക്കാരനെന്ന വിധിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയത്. പ്രിയങ്ക ​ഗാന്ധിയക്കമുള്ള നേതാക്കൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സൂറത്തിലെത്തിയ രാഹുൽ ​ഗാന്ധിയെ കോൺ​ഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെഹ്‌ലോട്ട്‌, ഭൂപേഷ് ബാഗേൽ, സുഖ്‌വീന്ദർ സിങ് സുഖു എന്നിവർ ചേർന്ന് സ്വീകരിച്ചു. വൈകീട്ട് മൂന്നോടെയാണ് സെഷൻസ് കോടതിയിൽ ഹാജരായി അപ്പീൽ നൽകിയത്.

ഹരജി പരി​ഗണിച്ച കോടതി, രാഹുൽ ​ഗാന്ധിയുടെ ജാമ്യം ഏപ്രിൽ 13 വരെ നീട്ടി. 13ന് ഹരജി വീണ്ടും പരി​ഗണിക്കും. അന്ന് നേരിട്ട് ഹാജരാകേണ്ടതില്ലെന്നും കോടതി അറിയിച്ചു. രാഹുലിന്റെ ഹരജിയിൽ ഏപ്രിൽ 10നകം പ്രതികരണം അറിയിക്കാൻ പരാതിക്കാരനോടും കോടതി നിർദേശിച്ചു. നേരത്തെ മജിസ്ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നൽകിയിരുന്നു. അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചാണ് ജാമ്യം അനുവദിച്ചിരുന്നത്. ഈ ജാമ്യമാണ് സെഷൻസ് കോടതി നീട്ടി നൽകിയത്.

എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന രാഹുൽ ഗാന്ധിയുടെ 2019ലെ കർണാടകയിലെ കോലാറിലെ പ്രസം​ഗത്തിനെതിരെ ബി.ജെ.പി എം.എൽ.എയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദിയാണ് അപകീർത്തിക്കേസ് നൽകിയത്. രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മജിസ്ട്രേറ്റ് കോടതി പരമാവധി ശിക്ഷയായ രണ്ടു വർഷം തടവ് വിധിക്കുകയും ചെയ്തിരുന്നു.

‘കോൺഗ്രസ് പേടിപ്പിക്കാൻ നോക്കുന്നു’

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​ൻ മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ ​നേ​തൃ​ത്വ​ത്തി​ൽ ശ​ക്തി​പ്ര​ക​ട​ന​മാ​യി സൂ​റ​ത്ത് ജി​ല്ല കോ​ട​തി​യി​ലേ​ക്ക് പോ​യി കോ​ൺ​ഗ്ര​സ് കോ​ട​തി​യെ പേ​ടി​പ്പി​ക്കാ​ൻ നോ​ക്കു​ക​യാ​ണെ​ന്നും എ​ന്നാ​ൽ അ​തു​കൊ​​ണ്ടൊ​ന്നും കോ​ട​തി പേ​ടി​ക്കി​ല്ലെ​ന്നും കേ​ന്ദ്ര നി​യ​മ​മ​ന്ത്രി കി​ര​ൺ റി​ജി​ജു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​ര​സിം​ഹ റാ​വു​വി​നെ​തി​രെ​യും പി. ​ചി​ദം​ബ​ര​ത്തി​നെ​തി​രെ​യും കോ​ട​തി വി​ധി​ക​ൾ വ​ന്ന​പ്പോ​ൾ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്കാ​തി​രു​ന്ന കോ​ൺ​ഗ്ര​സ് ഒ​രു കു​ടും​ബ​ത്തി​​നും ഒ​രു നേ​താ​വി​നും വേ​ണ്ടി മാ​ത്ര​മാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​തെ​ന്നും കി​ര​ൺ റി​ജി​ജു പ​റ​ഞ്ഞു.

സത്യമാണ് തന്റെ ആയുധവും അഭയവും -രാഹുൽ ഗാന്ധി

ന്യൂ​ഡ​ല്‍ഹി: സ​ത്യ​മാ​ണ് ത​ന്റെ ആ​യു​ധ​വും അ​ഭ​യ​വും എ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. അ​പ​കീ​ര്‍ത്തി​ക്കേ​സി​ല്‍ സൂ​റ​ത്ത് സെ​ഷ​ന്‍സ് കോ​ട​തി ജാ​മ്യം നീ​ട്ടി​ന​ല്‍കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​തി​ക​ര​ണം. ഏ​പ്രി​ല്‍ 13 വ​രെ​യാ​ണ് ജാ​മ്യ​കാ​ലാ​വ​ധി നീ​ട്ടി​യ​ത്. ഇ​ത് ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണെ​ന്നും ഈ ​പോ​രാ​ട്ട​ത്തി​ല്‍ സ​ത്യ​മാ​ണ് ത​ന്റെ ആ​യു​ധ​വും അ​ഭ​യ​വു​മെ​ന്നും രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

മോ​ദി സ​മു​ദാ​യ​ത്തെ അ​പ​കീ​ര്‍ത്തി​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ല്‍ പ​ര​മാ​വ​ധി ശി​ക്ഷ​യാ​യ ര​ണ്ടു വ​ർ​ഷം ത​ട​വ് വി​ധി​ച്ച​തി​നെ​തി​രെ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു രാ​ഹു​ല്‍ കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍കി​യ​ത്. ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​പ്പീ​ല്‍ സ​മ​ര്‍പ്പി​ച്ചി​രി​ക്കു​ന്ന​ത്. മു​തി​ര്‍ന്ന കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളോ​ടൊ​പ്പ​മാ​യി​രു​ന്നു രാ​ഹു​ല്‍ കോ​ട​തി​യി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:defamation caseRahul Gandhi
News Summary - Rahul appealed directly; The bail was extended till April 13
Next Story