Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഞങ്ങളുണ്ട്​ കൂടെ;...

ഞങ്ങളുണ്ട്​ കൂടെ; ജവാൻമാർക്ക്​ അനുശോചനവുമായി രാഹുലും പ്രിയങ്കയും

text_fields
bookmark_border
ഞങ്ങളുണ്ട്​ കൂടെ; ജവാൻമാർക്ക്​ അനുശോചനവുമായി രാഹുലും പ്രിയങ്കയും
cancel

ന്യൂഡൽഹി: ​കിഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ഗ​ല്‍വാ​ന്‍ താ​ഴ്വ​ര​യി​ല്‍ ചൈനീസ്​ സേ​ന​യുടെ ആക്രമണത്തിൽ വീ​ര​മൃ​ത്യു വരിച്ച ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ക്ക് അനുശോചനവുമായി രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും. 

രാജ്യത്തിനായി ജീവൻ വെടിഞ്ഞ ഓഫീസർമാരെ വിവരിക്കാൻ എനിക്ക്​ വാക്കുകളില്ല. അവരുടെ പ്രിയപ്പെട്ടവർക്കായി ഞാൻ അനുശോചനം അറിയിക്കുന്നു. ഈ കഠിനമായ സമയത്ത്​ ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്​ -രാഹുൽ ട്വീറ്റ്​ ചെയ്​തു. 

രാജ്യത്തിനായി രക്തസാക്ഷിത്വം വഹിച്ച ജവാൻമാരോടും ഒാഫീസർമാരോടും ഞമ്മൾ കടപ്പെട്ടിരിക്കുന്നു. അവർക്ക്​ അനുശോചനം അറിയിക്കുന്നതോടൊപ്പം അവരുടെ കുടുംബങ്ങൾക്ക്​ അചഞ്ചലമായ പിന്തുണ ഉറപ്പുനൽകുന്നു. ദൈവം അവർക്ക്​ ശക്തിയും ധൈര്യവും നൽക​ട്ടെ -​ പ്രിയങ്ക ട്വീറ്റ്​ ചെയ്​തു. 

നേരത്തേ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിയും അനുശോചന സന്ദേശം അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhiindia-chinaChinese AttackRahul Gandhi
News Summary - rahul and priyanka condolence to indian soldiers - india news
Next Story