കശ്മീർ ഗവർണർക്ക് രാഹുലിന്‍റെ മറുപടി; വിമാനമൊന്നും വേണ്ട, സഞ്ചാര സ്വാതന്ത്ര്യം മതി
text_fieldsന്യൂഡൽഹി / ശ്രീനഗർ: വിമാനമയക്കാം, അതിൽ കശ്മീരിലെത്തി സാഹചര്യങ്ങൾ മനസിലാക്കിയേ രാഹുൽ സംസാരിക്കാവൂ എന്ന് പറഞ് ഞ കശ്മീർ ഗവർണർക്ക് മറുപടിയുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാക്കളുടെ സംഘവും ഞാനും താങ്കള ുടെ ക്ഷണം സ്വീകരിക്കുന്നു. വിമാനമൊന്നും വേണ്ട, കശ്മീരികളെയും അവിടുത്തെ നേതാക്കളെയും സൈനികരെയും സന്ദർശിക്കാൻ ഞങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം നൽകിയാൽ മതിയെന്നായിരുന്നു രാഹുലിന്‍റെ മറുപടി.
ജമ്മുകശ്മീരിലെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള രാഹുലിന്‍റെ പ്രസ്താവനയാണ് കശ്മീർ ഗവർണർ സത്യപാൽ മാലികിനെ ചൊടിപ്പിച്ചത്. കശ്മീരിൽ പലയിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെന്നാണ് രാഹുൽ പറഞ്ഞത്. പ്രസ്താവനക്ക് മറുപടിയായി, 'രാഹുലിനായി ഒരു വിമാനമയക്കാം. അതിൽ കശ്മീരിലെത്തി സാഹചര്യങ്ങൾ മനസിലാക്കി വേണം രാഹുൽ സംസാരിക്കാൻ. രാഹുൽ ഗാന്ധി ഉത്തരവാദിത്തപ്പെട്ട വ്യക്തിയാണ്. അദ്ദേഹം ഈ രീതിയിൽ സംസാരിക്കാൻ പാടില്ല' എന്ന് ഗവർണർ പ്രതികരിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ മതപരമായി കാണേണ്ട. വിദേശമാധ്യമങ്ങൾ കശ്മീരിലെ വാർത്തകളെ തെറ്റായാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെ ആർക്കെങ്കിലും ബുള്ളറ്റ് കൊണ്ട് പരിക്കേറ്റെന്ന് തെളിയിക്കാൻ മാധ്യമങ്ങളെ വെല്ലുവിളിക്കുന്നു. നാലു പേർക്ക് കാലിൽ പെല്ലറ്റ് കൊണ്ട് പരിക്കേറ്റതാണ് ഏക അനിഷ്ട സംഭവമെന്നും ഗവർണർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
