ഹൈപ്പർ സോണിക് ബ്രഹ്മോസ് മിസൈലിന് കാത്തിരിക്കേണ്ടത് 10 വർഷംകൂടി
text_fieldsമുംബൈ: ശബ്ദത്തിെൻറ ഏഴിരട്ടി വേഗത്തിൽ കുതിക്കുന്ന ബ്രഹ്മോസ് സൂപ്പർ സോണിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് ലോകത്തെ ഞെട്ടിച്ച ഇന്ത്യ, പുതിയ ഘട്ടത്തിലേക്ക് ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ്. നിലവിൽ മാച്ച് 2.8 വരെ വേഗത്തിലുള്ള ഇൗ മിസൈലിെൻറ ശേഷി 3.5 മാച്ചായി ഉടൻ വർധിപ്പിക്കാനും മൂന്നു വർഷത്തിനുള്ളിൽ അഞ്ച് മാച്ചായി ഉയർത്താനുമാണ് ബ്രഹ്മോസ് എയറോസ്പേസ് ടീം ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഒാർഗനൈസേഷനും (ഡി.ആർ.ഡി.ഒ) റഷ്യയുടെ റോക്കറ്റ് ഗവേഷണ സംഘമായ എൻ.പി.ഒ.എയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ. സൂപ്പർ സോണിക്കിൽനിന്ന് ഹൈപ്പർ സോണിക് മിസൈൽ സിസ്റ്റത്തിലേക്കെത്താൻ 10 വർഷംകൂടി കാത്തിരിക്കേണ്ടിവരുമെന്നും ബ്രഹ്മോസ് എയറോസ്പേസ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് മാനേജിങ് ഡയറക്ടർ സുധീർ മിശ്ര അറിയിച്ചു. ‘‘ഹൈപ്പർ സോണിക് മിസൈലുകൾ നമുക്ക് നിർമിക്കേണ്ടതുണ്ട്. റഷ്യയുടെ ഗവേഷണ സ്ഥാപനങ്ങളോടൊപ്പം ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനവും (ഡി.ആർ.ഡി.ഒ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസും ഇൗ ലക്ഷ്യത്തിലേക്ക് കഠിന പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.
അത് നാം വികസിപ്പിച്ചെടുക്കുകതന്നെ ചെയ്യും. നിലവിൽ ലോകത്തിലെ വേഗമേറിയ ക്രൂയിസ് മിസൈലുകൾ നമ്മുടെതാണ്. അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇൗ മിസൈൽ സാേങ്കതികതയിലേക്ക് എത്താനായിട്ടില്ല. സൂപ്പർ സോണിക് മിസൈലുകളുടെ നിർമാണത്തിനുള്ള 70 ശതമാനം സാമഗ്രികളും സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിൽ നിന്നായിരിക്കും എത്തിക്കുക’’ -മിശ്ര പറഞ്ഞു.
2017 അവസാനത്തിലാണ് ഇന്ത്യ വ്യോമ സേനയുടെ യുദ്ധവിമാനത്തിൽനിന്ന് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ വിജയകരമായി വിക്ഷേപിച്ചത്. മണിക്കൂറിൽ 3200 കിലോമീറ്ററായിരുന്നു ഇതിെൻറ വേഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
