Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഈ മണ്ണ്​ ആരുടെയും അച്ഛൻെറ സ്വത്തല്ല; നിർഭയത്വം ബാക്കിവെച്ച്​ റാഹത്ത്​ ഇന്ദോരി യാത്രയായി
cancel
Homechevron_rightNewschevron_rightIndiachevron_right''ഈ മണ്ണ്​ ആരുടെയും...

''ഈ മണ്ണ്​ ആരുടെയും അച്ഛൻെറ സ്വത്തല്ല''; നിർഭയത്വം ബാക്കിവെച്ച്​ റാഹത്ത്​ ഇന്ദോരി യാത്രയായി

text_fields
bookmark_border

മധുരം വിതറുന്ന കാവ്യഭാഷയുടെ സൗന്ദര്യം മാത്രമല്ല ഉറുദുവിനുള്ളത്​. അധികാരിവർഗത്തിനുനേരെ ചാട്ടുളിപോലെ പ്രയോഗിക്കപ്പെട്ട ഒരു ഭാഷകൂടിയാണത്​. വരികൾ ചേർത്തുവെച്ച്​ പോരാട്ടങ്ങൾക്ക്​ വീര്യമേറ്റിയ വിപ്ലവ കവികളുടെ (ഇങ്ക്വിലാബ്​ ഷാഇർ) ചരിതം പറയാതെ ഉറുദുവിൻെറ ചരിത്രം പൂർത്തിയാകില്ല​​. അലി സർദാർ ജഅ്​ഫരിയെപ്പോലെ, ഫൈസ്​ അഹമ്മദ്​ ഫൈസിനെപ്പോലെ വരികൾകൊണ്ട്​ പൊരുതിയവരുടെ ഹൃദയഭാഷയാണത്​​. ഈ ശ്രേണിയിലുൾപ്പെടുത്താവുന്ന ഒടുവിലെ പേരുകളിലൊന്നായ റാഹത്ത്​ ഇന്ദോരിയാണ്​ ഇന്ന്​ ഇൻഡോറിലെ എസ്​.എ.ഐ.എം.എസ്​ ആശുപ്രതിയിൽ മരണത്തിന്​ കീഴടങ്ങിയത്​​.


അധികാരിവർഗത്തിന്​ നേരെ ക്ഷുഭിതനായി അദ്ദേഹം നിർഭയം വലിച്ചെറിഞ്ഞ വാക്കുകൾ ഉള്ളിലേക്ക്​ ആഞ്ഞുതറക്കുന്നതായിരുന്നു. പൗരത്വപ്ര​േ​ക്ഷാഭസമയത്ത്​ തടിച്ചുകൂടിയ സദസ്സിനോട്​ അദ്ദേഹം ചൊല്ലിയ വാചകങ്ങളിങ്ങനെ: "സഭീ കാ ഖൂൻ ഹേ ശാമിൽ യഹാം കീ മിട്ടീ മേം, കിസി കേ ബാപ് കാ ഹിന്ദുസ്ഥാൻ ഥോഡി ഹെ".എല്ലാവരുടെയും രക്തം ഈ മണ്ണിൽ അലിഞ്ഞുചേർന്നിട്ടുണ്ട്​. അതിനാൽ ത​ന്നെ ഈ മണ്ണ്​ ആരുടെയും അച്ഛൻെറ സ്വത്തല്ല''. ഈ വരികൾ ഡൽഹി​യുടെ രാത്രികളെ ചുവപ്പിച്ച വിദ്യാർഥി സമരങ്ങളിലും രാജ്യവ്യാപകമായുള്ള പ്രതിഷേധങ്ങളിലും പലകുറി മുഴങ്ങിയിരുന്നു.

ആ ചടങ്ങിൽ വെച്ചുതന്നെ വാക്കിന്​ വിലങ്ങിട്ട അടിയന്തരവസ്ഥക്കാലത്തെ കവി ഓർത്തെടുത്തത്​ ഹർഷാര​വത്തോടെയാണ്​ സദസ്​ സ്വീകരിച്ചത്​. അദ്ദേഹം പങ്കുവെച്ചതിങ്ങനെ:

ഒരു കവിയരങ്ങിൽ വെച്ച്​ ഞാൻ ഭരണകൂടം കള്ളൻമാരാണെന്ന്​ പറഞ്ഞു. പിറ്റേദിവസം തന്നെ എന്നെ​േതടി പൊലീസുകാരെത്തി. അവരെന്നോട്​ സർക്കാരിനെ കള്ളൻമാരെന്ന്​ വിളിച്ചതിനെക്കുറിച്ച്​ ചോദിച്ചു.

ഞാൻ മറുപടി പറഞ്ഞു: അതെ, സർക്കാർ കള്ളൻമാരാണെന്ന്​ ഞാൻ പറഞ്ഞു. പക്ഷേ, ഞാൻ ഇന്ത്യയിലെ സർക്കാർ കള്ളൻമാരാണെന്ന്​ പറഞ്ഞിട്ടില്ല. അത്​ പാകിസ്​താനിലെയോ അമേരിക്കയിലെയോ, ബ്രിട്ടനിലെയോ സർക്കാരിനെക്കുറിച്ചാകാം.

പൊലീസുകാരൻ എന്നോട്​ ചിരിച്ചുകൊണ്ട്​ മറുപടി പറഞ്ഞു: നിങ്ങൾ ഞങ്ങളെ വിഡ്ഡികളാക്കേണ്ട, ഏത്​ രാജ്യത്തെ സർക്കാരാണ്​ കള്ളൻമാരാണെന്ന്​ ഞങ്ങൾക്കറിയാം.

ഒരു ​പ്രസംഗത്തിൽ തന്നെ പൊട്ടിച്ചിരിപ്പിക്കാനും ചിന്തകളെ പൊട്ടിത്തെറിപ്പിക്കാനും ശേഷിയുള്ള വാക്​ചാതുര്യത്തിന്​ ഉടമമായിരുന്ന റാഹത്തിൻെറ പ്രഭാഷണചീളുകളും കവിതാ ഈരടികളും സമൂഹമാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. കോളജ്​ അധ്യാപകനായിരുന്നെങ്കിലും അക്കാദമിക്​ ചുവരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല അദ്ദേഹത്തിൻെറ വരികൾ. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ടെലിവിഷൻ പരിപാടിക​ളിലൊന്നായ കപിൽ ശർമ ഷോ മുതൽ ടിക്​ടോക്​ വരെയുള്ള പ്രതലങ്ങളിൽ റാഹത്തിൻെറ കവിതകൾ വെട്ടിത്തിളങ്ങിയിരുന്നു.

ബോളിവുഡ്​ ഗാനങ്ങൾക്ക്​ സൗന്ദര്യവും നൈർമല്യവും നൽകുന്ന ഉറുദുഭാഷയിലെ കവിയെന്ന നിലയിൽ റാഹത്തി​െന സിനിമ മേഖലയും പരീക്ഷിക്കുകയുണ്ടായി. സംഗീത സംവിധായകൻ അനു മാലികായിരുന്നു ഇതിൽ പ്രധാനി. കുമാർ സാനു മുതൽ അർജിത്​ സിങ്​ വരെ നീളുന്ന ഗായകരുടെ ശബ്​ദത്തിൽ വിരിഞ്ഞിറങ്ങിയ ഗാനങ്ങൾക്ക്​ തൂലിക ചലിപ്പിക്കാൻ റാഹത്തിനായി.

''ഞാനോ എൻെറ കാലഘട്ടമോ ബാക്കിയില്ല, എങ്കിലും എൻെറ കഥകൾ നഗരങ്ങളിൽ ഇപ്പോഴും പ്രസിദ്ധമാണ്​''എന്ന റാഹത്തിൻെറ തന്നെ വരികൾ എഴുതിയാണ്​ കോൺഗ്രസ്​ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി അദ്ദേഹത്തിന് അന്ത്യമൊഴി നൽകിയത്​. റാഹത്ത്​ ഇന്ദോരി, 2020ൻെറ നഷ്​ടങ്ങളിൽ ഒരുപേര്​ കൂടി​ ചേരുന്നു. നിർഭയത്വം ബാക്കിവെച്ചാണ്, കവിതകളില്ലാത്ത ലോകത്തേക്​ ​റാഹത്ത്​ യാത്രയാകുന്നത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caa-nrcRahat IndoriRahul Gandhi
Next Story