ന്യൂഡൽഹി: വിഖ്യാത കവിയും ഗാനരചയിതാവുമായ ഡോ. റാഹത് ഇന്ദോറിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 70കാരനായ റാഹത് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയ അദ്ദേഹത്തെ മധ്യപ്രദേശിലെ ഇന്ദോറിലെ ഒാറോബിന്ദോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മകൻ സത് ലജ് അറിയിച്ചു.
"കോവിഡ് ലക്ഷണത്തെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ഭേദമാകാൻ പ്രാർഥിക്കണം. തന്നെ ഫോണിൽ വിളിക്കുകയോ കാണാനായി വീട്ടിൽ വരുകയോ ചെയ്യരുത്. വിവരങ്ങൾ എന്‍റെ ഫേസ്ബുക്ക്, ട്വിറ്റർ പേജിലൂടെ അറിയിക്കുന്നതാണ്" -റാഹത് ഇന്ദോറി അറിയിച്ചു.
ഉർദു കവിയായ റാഹത് ഇന്ദോറി, മുന്നാ ഭായി എം.ബി.ബി.എസ്, മർഡർ അടക്കം സൂപ്പർ ഹിറ്റ് ഹോളിവുഡ് സിനിമകൾക്കായി നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
कोविड के शरुआती लक्षण दिखाई देने पर कल मेरा कोरोना टेस्ट किया गया, जिसकी रिपोर्ट पॉज़िटिव आयी है.ऑरबिंदो हॉस्पिटल में एडमिट हूँ
— Dr. Rahat Indori (@rahatindori) August 11, 2020
दुआ कीजिये जल्द से जल्द इस बीमारी को हरा दूँ
एक और इल्तेजा है, मुझे या घर के लोगों को फ़ोन ना करें, मेरी ख़ैरियत ट्विटर और फेसबुक पर आपको मिलती रहेगी.