Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗളൂരു മയക്കുമരുന്ന്​...

ബംഗളൂരു മയക്കുമരുന്ന്​ കേസ്​: ലഹരി പരിശോധനക്ക്​ നടിമാർ വഴങ്ങി

text_fields
bookmark_border
ബംഗളൂരു മയക്കുമരുന്ന്​ കേസ്​: ലഹരി പരിശോധനക്ക്​ നടിമാർ വഴങ്ങി
cancel

ബംഗളൂരു: മയക്കുമരുന്ന്​ റാക്കറ്റ്​ കേസിൽ പൊലീസ്​ കസ്​റ്റഡിയിൽ കഴിയുന്ന കന്നട നടിമാരായ രാഗിണി ദ്വിവേദിയും സഞ്​ജന ഗൽറാണിയും ലഹരി പരിശോധനക്ക്​ വഴങ്ങി. അഭിഭാഷകരുടെ നിർദേശത്തെ തുടർന്നാണ്​ ഇരുവരും പരിശോധനക്ക്​ സമ്മതിച്ചത്​. തിങ്കളാഴ്​ച കസ്​റ്റഡി കാലാവധി അവസാനിക്കുന്ന പ്രതികളെ കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാത്ത ഇരുവരിൽനിന്നും നേരിട്ടുള്ള തെളിവ്​ ഇതുവരെ അന്വേഷണ സംഘത്തിന്​ ലഭിച്ചിട്ടില്ല. മയക്കുമരുന്ന്​ ഇടപാട്​ നടന്നതായി പറയപ്പെടുന്ന നിശാപാർട്ടികളിൽ രാഗിണി ദ്വിവേദി, സഞ്​ജന ഗൽറാണി എന്നിവരടക്കമുള്ളവർ പ​െങ്കടുത്തതി​െൻറ വിഡിയോ ദൃശ്യങ്ങളാണ്​ അന്വേഷണ സംഘത്തി​െൻറ പക്കലുള്ളത്​. തങ്ങൾ പാർട്ടികളിൽ പ​െങ്കടുത്തെന്ന്​ സമ്മതിച്ച നടിമാർ പക്ഷേ, മയക്കുമരുന്ന്​ ഉപയോഗിച്ചെന്ന ആരോപണം നിഷേധിച്ചിരുന്നു.

അതേസമയം, കന്നട സിനിമ മേഖലയിലെ മയക്കുമരുന്ന്​ റാക്കറ്റുമായി മുൻ മന്ത്രിയും ബംഗളൂരു ചാമരാജ്​പേട്ട്​ കോൺഗ്രസ്​ എം.എൽ.എയുമായ സമീർ അഹമ്മദ്​ ഖാന്​ പങ്കുണ്ടെന്ന്​ ആരോപണമുന്നയിച്ച റിയൽ എസ്​റ്റേറ്റ്​ ബിസിനസുകാരൻ പ്രശാന്ത്​ സംപറഗിക്കെതിരെ മാനനഷ്​ടത്തിന്​ പൊലീസ്​ കേസെടുത്തു. എം.എൽ.എ നൽകിയ പരാതിയിലാണ്​ നടപടി. കേസ്​ അന്വേഷിക്കുന്ന സി.സി.ബി സംഘത്തിന്​ മുമ്പാകെ ശനിയാഴ്​ച ഹാജരായ പ്രശാന്ത്​ സംപറഗി ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി അറിയിച്ചു.

കഴിഞ്ഞവർഷം ശ്രീലങ്കയിൽ നടത്തിയ കാസിനോ പാർട്ടിയിൽ അന്ന്​ മന്ത്രിയായിരുന്ന സമീർ അഹമ്മദും പ​െങ്കടുത്തെന്നും സഞ്​ജന ഗൽറാണിയും അതിൽ പങ്കാളിയാണെന്നുമായിരുന്നു പ്രശാന്തി​െൻറ ആരോപണം. ഇതിനുപിന്നാലെ, എം.എൽ.എയുടെ സഹായിയുടെ വീട്ടിൽ സി.സി.ബി റെയ്​ഡ്​ നടത്തിയിരുന്നു. എന്നാൽ, ആരോപണങ്ങൾ തള്ളിക്കളഞ്ഞ സമീർ അഹമ്മദ്​ ഖാൻ, മുസ്​ലിമായതുകൊണ്ടാണ്​ തന്നെ ചിലർ ലക്ഷ്യംവെക്കുന്നതെന്ന്​ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ്​ സിദ്ധരാമയ്യയുമായി അദ്ദേഹം കൂടിക്കാഴ്​ച നടത്തി.

2018ൽ മീ ടൂ കാമ്പയിനിൽ നടൻ അർജുൻ സർജക്കെതിരെ ലൈംഗികാതിക്രമ ആരോപണമുയർത്തിയ മലയാളി നടി ശ്രുതി ഹരിഹരനെതിരെ പ്രശാന്ത്​ മുമ്പ്​ രംഗത്തുവന്നിരുന്നു​. പൊതുപ്രവർത്തകനെന്ന്​ അവകാശപ്പെടുന്ന ഇയാൾ തനിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തുകയാണെന്ന്​ കാണിച്ച്​ ശ്രുതി പൊലീസിൽ പരാതി നൽകുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug caseRagini DwivediBengaluru Drug casesanjana galrani
Next Story