Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാർ തെരഞ്ഞെടുപ്പ്​:...

ബിഹാർ തെരഞ്ഞെടുപ്പ്​: രഘുവംശ്​ പ്രസാദിൻെറ മകന്‍ സത്യപ്രകാശ് ജെ.ഡി.യുവില്‍ ചേർന്നു

text_fields
bookmark_border
ബിഹാർ തെരഞ്ഞെടുപ്പ്​: രഘുവംശ്​ പ്രസാദിൻെറ മകന്‍ സത്യപ്രകാശ് ജെ.ഡി.യുവില്‍ ചേർന്നു
cancel

പാട്​ന: ബിഹാറിൽ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി സീറ്റ്​ നിഷേധിച്ചതിനെ തുടർന്ന്​ അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രിയും ആർ.ജെ.ഡി നേതാവുമായിരുന്ന രഘുവംശ്​ പ്രസാദ് സിങ്ങി​െൻറ മകന്‍ സത്യപ്രകാശ് ജെ.ഡി.യുവില്‍ ചേര്‍ന്നു. ജെ.ഡി.യു സംസ്ഥാന യൂണിറ്റ് പ്രസിഡൻറ്​ ബസിസ്ത നാരായൺ സിങ്ങിനോടൊപ്പം പാർട്ടി ആസ്ഥാനത്ത് എത്തിയ സത്യപ്രകാശ്​ പാർട്ടി പ്രവേശനം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

വൈശാലി ജില്ലയിലെ മഹനാർ അസംബ്ലി സീറ്റ്​ രാമ സിങ്ങി​െൻറ ഭാര്യക്ക്​ നൽകാൻ ആർ.ജെ.ഡി തീരുമാനിച്ചതോടെയാണ്​ സത്യപ്രകാശ്​ പാർട്ടിവിട്ടത്​. 2014 ലോക്​സഭാ തെരഞ്ഞെടുപ്പിൽ എൽ.ജെ.പി ടിക്കറ്റിൽ മത്സരിച്ച വ്യക്തിയാണ്​ അധോലോകബന്ധങ്ങൾ കൂടിയുള്ള രാമ സിങ്​.

രഘുവംശ്​ പ്രസാദ്​ മരിക്കുന്നതിൻെറ രണ്ടുദിവസം മുമ്പ് ആർ.ജെ.ഡിയില്‍ നിന്ന് രാജിവെക്കുകയാണെന്നറിയിച്ച് അദ്ദേഹത്തി​െൻറ പേരില്‍ ഒരു കത്ത്‌ പുറത്ത് വന്നിരുന്നു. ഈ കത്ത്​ മകന്‍ സത്യപ്രകാശാണ് തയാറാക്കിയതെന്നായിരുന്നു ആരോപണം. സെപ്​റ്റംബർ 13ന്​ എയിംസില്‍ ചികിത്സയിലിരിക്കെ അദ്ദേഹം മരിക്കുന്നത്.

രാമ സിങ്ങി​െൻറ ഭാര്യക്ക്​ സീറ്റ്​ നൽകുന്നതിൽ ആർ.ജെ.ഡിക്കുള്ളിൽ എതിർപ്പുകൾ ഉയർന്നിരുന്നു. ഇതിനിടെയാണ്​ സത്യപ്രകാശി​െൻറ ജെ.ഡി.യു പ്രവേശം. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തീയതികളിലായി മൂന്ന് ഘട്ടങ്ങളായിട്ടാണ് ബിഹാര്‍ നിയമസഭാ നടക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RJDJDUBihar pollRaghuvansh SinghSatya Prakash Singh
Next Story