Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറിസർവ്​ ബാങ്ക്​...

റിസർവ്​ ബാങ്ക്​ ഇട​പെടേണ്ട സമയമാണിത്​ - രഘുറാം രാജൻ

text_fields
bookmark_border
Raghuram-Rajan
cancel
camera_alt??? ??.??.??? ????? ?????? ????

ന്യൂഡൽഹി: കോവിഡ്​ സൃഷ്​ടിച്ച പ്രതിസന്ധിയിൽനിന്ന്​ കരകയറാൻ റിസർവ്​ ബാങ്ക്​ ഇടപെടണമെന്ന്​ മുൻ റിസർവ്​ ബാങ്ക ്​ ഗവർണർ രഘുറാം രാജൻ. പ്രശ്​നങ്ങളിൽപെട്ട്​ ഉലയുകയായിരുന്ന ഇന്ത്യൻ സാമ്പത്തിക വ്യവസ്​ഥക്ക്​ കോവിഡ്​ ഉണ്ടാക് കുന്ന ആഘാതം വലുതാണെന്നും അദ്ദേഹം ഇന്ത്യടുഡേക്ക്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വ്യവസായങ്ങൾ വലിയ പ്രതിസന്ധിയാണ്​ അനുഭവിക്കുന്നത്​. ചെറുകിട വ്യവസായങ്ങൾക്കടക്കം വായ്​പകൾ എളുപ്പമാക്കി പിടിച്ചുനിൽക്കാനുള്ള സഹായം നൽകണം​. റിസർവ്​ബാങ്കി​െൻറ ഇടപെടൽ ഇതിന്​ ആവശ്യമാണ്​. സംരംഭകർക്ക്​ വായ്​പാ പിന്തുണ കിട്ടുന്നുവെന്ന്​ സർക്കാർ ഉറപ്പാക്കണം. ബാങ്കുകൾക്ക്​ അതിനാവശ്യമായ പ്രോത്സാഹനം നൽകണം.

മറ്റു രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ എങ്ങി​െനയാണ്​ പ്രവർത്തിക്കുന്നതതെന്ന്​ നിരീക്ഷിക്കാവുന്നതാണ്​. വിപണിയിലെ പണലഭ്യത കേന്ദ്ര ബാങ്ക്​ ഉറപ്പ്​ വരുത്തണം​. കോവിഡ്​ പശ്ചാത്തലത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക്​ താൽകാലിക വരുമാനം ഉറപ്പ്​ വരുത്തണം -അദ്ദേഹം പറഞ്ഞു.
ഇത്തരം പദ്ധതികൾക്ക്​ മുൻഗണന നിശ്ചയിക്കണം. ആരോഗ്യ രംഗത്ത്​ ഇൗ തുക ചിലവഴിക്കാനാകും. ദുരിതം അനുഭവിക്കുന്നവർക്ക്​ നേരിട്ട്​ തുക കൈമാറുന്നതും പരിഗണിക്കണം. പ്രതിസന്ധിയിലായ വിപണിയെയും ക്രയവിക്രയങ്ങളെയും പൂർവസ്​ഥിതിയിലാക്കാൻ ഇത്തരം നടപടികൾ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raghuram rajanrbimalayalam newsindia newseconomic crisiscorona viruscorona outbreak
News Summary - raghuram rajan says
Next Story