Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയിലേക്കുള്ള...

ബി.ജെ.പിയിലേക്കുള്ള കൂറുമാറ്റം; ഒറ്റ ദിവസം കൊണ്ട് രാഘവ് ചദ്ദയെ അൺഫോളോ ചെയ്തത് ദശലക്ഷം ജനങ്ങൾ

text_fields
bookmark_border
ബി.ജെ.പിയിലേക്കുള്ള കൂറുമാറ്റം; ഒറ്റ ദിവസം കൊണ്ട് രാഘവ് ചദ്ദയെ അൺഫോളോ ചെയ്തത് ദശലക്ഷം ജനങ്ങൾ
cancel

ആം ആദ്മി പാർട്ടിക്കുള്ളിൽ വൻ പിളർപ്പ് രൂപപ്പെടുത്തിക്കൊണ്ടാണ് രാഘവ് ചദ്ദയുൾപ്പെടെ ഏഴ് ആപ് എംപിമാർ ബി.ജെ.പിയിലേക്ക് കൂടുമാറിയിരിക്കുന്നത്. രാജ്യസഭയിലെ ഉപനേതൃ സ്ഥാനത്ത് നിന്ന് രാഘവ് ചദ്ദയെ നീക്കിയതിനെ തുടർന്നാണ് പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ രൂപപ്പെട്ടപ തുടങ്ങിയത്. ഇതിനു പിന്നാലെ ബി.ജെ.പി.യിലേക്ക് രാഘവ് ചദ്ദ പോകുമെന്ന സൂചന വന്നിരുന്നു. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ നിന്നും മോദിയെ വിമർശിക്കുന്ന പോസ്റ്റുകളെല്ലാം രാഘവ് ചദ്ദ നീക്കം ചെയ്തിരുന്നു.

മോദിയേയും ബി.ജെ.പിയേയും വിമർശിക്കുന്ന പോസ്റ്റുകളും ടാഗുകളുമെല്ലാം നീക്കം ചെയ്ത് രാഘവ് ചദ്ദ തന്‍റെ സമൂഹമാധ്യമ അക്കൗണ്ട് ശുദ്ധീകരിച്ചിരിക്കുകയാണ്. തന്‍റെ ഡിജിറ്റൽ ഹിസ്റ്ററി മുഴുവൻ മായ്ച്ചുകളഞ്ഞ് ചദ്ദ സ്വയം മാറാൻ ശ്രമിക്കുകയാണെന്നാണ് ആം ആദ്മി പാർട്ടി ഡൽഹി കൺവീനർ സൗരഭ് ഭരദ്വാജ് എക്‌സില്‍ പറഞ്ഞത്. ബി.ജെ.പിയിൽ ചേർന്ന് 24 മണിക്കൂറിനുള്ളിലാണ് രാഘവ് ചദ്ദയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൽ നിന്നും ഒരു ദശലക്ഷം പേരാണ് നഷ്ടമായത്.

37കാരനായ ചദ്ദയ്ക്ക് ഇൻസ്റ്റഗ്രാമിൽ 14.6 ദശലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിയോട അദ്ദേഹത്തിന്‍റെ ഫോളോവേഴ്സ് 13.5 ദശലക്ഷമായി കുറഞ്ഞു. ചദ്ദയുടെ ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റത്തിനെതിരെ യുവാക്കളുടെ പ്രത്യേകിച്ചും ജെൻസികളുടെ പ്രതിഷേധമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതായിരുന്നു രാഘവ് ചദ്ദയുടെ പ്രവർത്തനങ്ങൾ.

ദൈനം ദിന ജീവിതം സുഗമമാക്കാനും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനും രാഘവ് ചദ്ദയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹം യുവാക്കൾക്കിടയിൽ ഏറെ സ്വീകാര്യനായ നേതാവുമായിരുന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷമായിരിക്കുന്ന ഈ അൺഫോളോ രീതി രാഘവ് ചദ്ദയുടെ തീരുമാനങ്ങൾക്കെതിരെയുള്ള പ്രതിഷേധമായാണ് കണക്കാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AAPraghav chadhaSocial MediaBJP
News Summary - Raghav Chadha loses 1 million followers after BJP switch
Next Story