Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെന്നൈയിൽ...

ചെന്നൈയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകാൻ ആംബുലൻസ് പിടിച്ചിട്ടു

text_fields
bookmark_border
ചെന്നൈയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകാൻ ആംബുലൻസ് പിടിച്ചിട്ടു
cancel

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ വാഹനവ്യൂഹം കടന്നു പോകുന്നതിന് ചെന്നൈയിൽ ആംബുലൻസ് അട ക്കം അവശ്യ സർവിസുകൾ പിടിച്ചിട്ടത് വിവാദമാകുന്നു. തിങ്കളാഴ്ച ചെന്നൈ ഐലൻഡ് ഗ്രൗണ്ട് സിഗ്നലിൽ ആയിരുന്നു സംഭവം. 15 മിനിറ്റിലേറെയാണ് ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ പിടിച്ചിട്ടത്.

അവിടെ കുടുങ്ങിയ ഒരു മാധ്യമ പ്രവർത്തകൻ മൊബൈ ലിൽ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പരക്കുന്നത്. പൊലീസ് നടപടിയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി.

അതേസമയം, മുഖ്യമന്ത്രിയെ കടത്തിവിടാനല്ല വാഹനങ്ങൾ പിടിച്ചിട്ടതെന്ന് ചെന്നൈ പൊലീസ് വിശദീകരിക്കുന്നു. ലോക്ഡൗൺ ലംഘകരെ പിടികൂടാനുള്ള പരിശോധനയുടെ ഭാഗമായാണ് ഇതെന്നാണ് അവർ പറയുന്നത്. ആംബുലൻസിൽ രോഗികൾ ഇല്ലായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

എന്നാൽ, പരിശോധനയൊന്നും നടന്നില്ലെന്നും മുഖ്യമന്ത്രി കടന്നുപോയപ്പോൾ എല്ലാവരെയും കടത്തിവിട്ടെന്നുമാണ് വാഹനയാത്രക്കാർ പറയുന്നത്.

ഈ സംഭവത്തോട് എ.ഐ.ഡി.എം.കെ പ്രതികരിച്ചിട്ടില്ല. അതിനിടെ, ലോക്ഡൗൺ കാലത്തും വി.വി.ഐ.പി പ്രോട്ടോകോൾ പിൻവലിക്കാത്ത മുഖ്യമന്ത്രിയെ വിമർശിച്ച് ഡി.എം.കെ രംഗത്തെത്തി.

"മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ. കുറച്ചു നാൾ മുമ്പ് ലോക്ഡൗണിനിടയിലെ ലോക്ഡൗൺ പ്രഖ്യാപിച്ച് നിങ്ങൾ മുഴുവൻ നഗരത്തെയും പുറത്തെത്തിച്ചു. ഇന്ന് നിങ്ങൾ ആംബുലൻസുകളെ വരെ നിശ്ചലമാക്കി. നിങ്ങളുടെ വിനയം അതിശയകരമാണ്''- ഡി.എം.കെ നേതാവ് കനിമൊഴി ട്വിറ്ററിൽ കുറിച്ചു.

ചെന്നൈ, കോയമ്പത്തൂർ, മധുര എന്നീ നഗരങ്ങൾ നാല് ദിവസം സമ്പൂർണമായി അടച്ചിടുമെന്ന എടപ്പാടി പളനി സ്വാമിയുടെ പ്രഖ്യാപനത്തെ തുടർന്ന് ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങിയതിനെ പരാമർശിച്ചായിരുന്നു കനിമൊഴിയുടെ ട്വീറ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai newsedappadi palanisamiindia news
News Summary - raffic stopped for CM convoy
Next Story