കൈമാറ്റം വൈകില്ല; സെപ്റ്റംബറോടെ ആദ്യ റഫാൽ വിമാനമെത്തും
text_fieldsകൊൽക്കത്ത: വിവാദങ്ങൾക്കിടയിലും റഫാൽ പോർവിമാനക്കൈമാറ്റം വൈകില്ല. നേരത്തേ നിശ്ച യിച്ചപോലെ ഇൗ വർഷം സെപ്റ്റംബറോടെ ആദ്യ റഫാൽ പോർ വിമാനം ഇന്ത്യൻ എയർഫോഴ്സിന് ലഭിക്കുമെന്ന് പ്രതിരോധ സാമഗ്രി നിർമാണ മന്ത്രാലയ സെക്രട്ടറി അജയ്കുമാർ വ്യക്തമാക്കി. ഫ്രഞ്ച് യുദ്ധവിമാനക്കമ്പനിയായ ദസോ ഏവിയേഷനാണ് ഇരട്ട എൻജിനോടുകൂടിയ വിവിധോദ്ദേശ്യ യുദ്ധവിമാനം നിർമിക്കുന്നത്. ആണവായുധ വാഹകശേഷിയുള്ളതും ആകാശത്തുനിന്ന് ഭൂമിയിലേക്ക് ആക്രമണം നടത്താനും ശത്രുവിമാനങ്ങളോട് പോരാടാനും ശേഷിയുള്ളതാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍.
ഇൗ മാസം ആദ്യം ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് അംബാസഡർ അലക്സാന്ദ്രേ സെഗ്ലർ കൃത്യസമയത്തുതന്നെ യുദ്ധവിമാനം കൈമാറുമെന്ന് ഉറപ്പുനൽകിയിരുന്നു. രണ്ടു വർഷത്തിനകം 36 പോർവിമാനങ്ങൾ കൈമാറുമെന്നും അദ്ദേഹം അറിയിച്ചതായി അജയ് കുമാർ വ്യക്തമാക്കി. റഫാൽ ഇടപാടിലെ പങ്കാളിത്ത കരാറിലെ മാനദണ്ഡത്തിലെ മാറ്റം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘‘എല്ലാം നിയമം പോലെ ചെയ്യു’’മെന്ന് അദ്ദേഹം മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
