Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ ഫ്രഞ്ച്​...

മുൻ ഫ്രഞ്ച്​ പ്രസിഡൻറി​െൻറ കാമുകിയുമായി സിനിമ; റിലയൻസിനെ കുരുക്കി പുതിയ ആരോപണം

text_fields
bookmark_border
മുൻ ഫ്രഞ്ച്​ പ്രസിഡൻറി​െൻറ കാമുകിയുമായി സിനിമ; റിലയൻസിനെ കുരുക്കി പുതിയ ആരോപണം
cancel

ന്യൂഡൽഹി: റഫാൽ ഇടപാടിന്​ തൊട്ട്​ മുമ്പ്​ മുൻ ഫ്രഞ്ച്​ പ്രസിഡൻറി​​​െൻറ കാമുകിയുമായി ചേർന്ന്​ സിനിമ നിർമിക്കാൻ റിലയൻസ്​ എൻറർടെയിൻമ​​െൻറ്​ കരാർ ഒപ്പിട്ടുവെന്ന്​ റിപ്പോർട്ട്​. നരേന്ദ്രമോദിയുമായി റഫാൽ കരാറിൽ ഒപ്പുവെച്ച മുൻ ഫ്രഞ്ച്​ പ്രസിഡൻറ്​ ഫ്രാൻസ്വ ഒലാന്ദയു​ടെ കാമുകിയും നടിയുമായ ജൂലിയ ഗയാതുമായി ചേർന്ന്​ സിനിമ നിർമിക്കാൻ റിലയൻസ്​ തീരുമാനിച്ചുവെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​. 

ഇതിന്​ പിന്നാലെയാണ്​ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഡിഫൻസ്​ റഫാൽ ഇടപാടിലെ ഇടനിലക്കാരനാവുന്നത്​. ജനുവരി 24നാണ്​ ഗയാതുമായി ചേർന്ന്​ സിനിമ നിർമിക്കുമെന്ന്​ റിലയൻസ്​ പ്രഖ്യാപിച്ചത്​. ജനുവരി 26നാണ്​ ഫ്രഞ്ച്​ പ്രസിഡൻറ്​ ഫ്രാൻസ്വ ഒലാന്ദയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കരാർ ഒപ്പിട്ടത്​. ഇതാണ്​ പുതിയ വിവാദത്തിന്​ തുടക്കം കുറിക്കാൻ കാരണം.

റഫാൽ ഇടപാടിൽ ധനമന്ത്രി അരുൺ ജെയ്​റ്റലിയും കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയും തമ്മിലുള്ള വാക്​പോര്​ മുറുകുന്നതിനിടെയാണ്​ പുതിയ വിവരം പുറത്ത്​ വന്നിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafaleanil ambanimalayalam newsReliance Entertainment
News Summary - Rafale talks were on when Reliance Entertainment helped produce film for Francois Hollande’s partner-India news
Next Story