Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാൽ ​ഇടപാടിൽ...

റഫാൽ ​ഇടപാടിൽ സി.ബി.​െഎ അന്വേഷണമോ എഫ്​.െഎ.ആറോ ഉണ്ടാകില്ലെന്ന്​ കേന്ദ്രം

text_fields
bookmark_border
Rafale
cancel

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ ​യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ൽ ഇ​ട​പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി​ത​ ന്നെ വ്യ​ക്ത​മാ​ക്കി​യ സ്​​ഥി​തി​ക്ക്​ സം​ഭ​വ​ത്തി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണ​മോ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പ ോ​ർ​ട്ട്​ (എ​ഫ്.​ഐ.​ആ​ർ) ത​യാ​റാ​ക്ക​ലോ ഉ​ണ്ടാ​കി​ല്ലെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റ ി​യി​ച്ചു.

ഇ​ട​പാ​ടി​ൽ കേ​ന്ദ്ര​ത്തി​ന്​ ക്ലീ​ൻ​ചി​റ്റ്​ ന​ൽ​കി​യ ഡി​സം​ബ​ർ 14ലെ ​കോ​ട​തി​വി​ധി​യി​ൽ പു​നഃ​പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന ഹ​ര​ജി​ക​ൾ ത​ള്ള​ണ​മെ​ന്ന്​ കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു.

ഫ്ര​ഞ്ച്​ സ്​​ഥാ​പ​ന​മാ​യ ‘ദ​സോ’​യി​ൽ​നി​ന്ന്​ 36 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങി​യ​തി​ൽ ക്ര​മ​ക്കേ​ട്​ ആ​രോ​പി​ക്കു​ന്ന​വ​ർ​ക്ക്​ ഇ​ത്​ തെ​ളി​യി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന്​ സി.​എ.​ജി റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു​ണ്ട്. മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ യ​ശ്വ​ന്ത്​ സി​ൻ​ഹ, അ​രു​ൺ ഷൂ​രി, അ​ഭി​ഭാ​ഷ​ക​ൻ പ്ര​​​ശാ​ന്ത്​ ഭൂ​ഷ​ൺ എ​ന്നി​വ​ർ​ക്കും മ​റ്റു​ പ​രാ​തി​ക്കാ​ർ​ക്കും കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ലി​ൽ പു​നഃ​പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ന്ന കാ​ര്യം വ്യ​ക്ത​മാ​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും കേ​ന്ദ്രം പ​റ​ഞ്ഞു.

ഡി​സം​ബ​റി​ലെ ഉ​ത്ത​ര​വി​ൽ പു​നഃ​പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന ഹ​ര​ജി​ക​ളി​ൽ വി​ധി​പ​റ​യു​ന്ന​ത്​​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച്​ മേ​യ്​ 10ന്​ ​മാ​റ്റി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIrafale dealmalayalam news
News Summary - Rafale Deal: CBI Enquiry-India News
Next Story