Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറ​ഫാ​ൽ കേസ്:...

റ​ഫാ​ൽ കേസ്: എ.​ജി‍യുടെ പ്രസ്താവനയെ അപലപിച്ച് എഡിറ്റേഴ്സ് ഗിൽഡ്

text_fields
bookmark_border
റ​ഫാ​ൽ കേസ്: എ.​ജി‍യുടെ പ്രസ്താവനയെ അപലപിച്ച് എഡിറ്റേഴ്സ് ഗിൽഡ്
cancel

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പുറത്തുവിട്ട പ​ത്ര​ത്തി​നെ​തി​ രെ​ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​യുണ്ടാകുമെന്ന അ​റ്റോ​ണി ജ​ന​റലിന്‍റെ (​എ.​ജി) പ്രസ്താവനയെ അപലപിച്ച് എഡിറ്റേ ഴ്സ് ഗിൽഡ് രംഗത്ത്. എ.ജിയുടെ പ്രസ്താവന സ്വതന്ത്ര്യ മാധ്യമ പ്രവർത്തനത്തിന് എതിരെയുള്ളതാണ്. രേഖകൾ പുറത്തുവിട്ട മാധ്യമം സ്രോതസ് വെളിപ്പെടുത്തുന്നതിനായി ഒൗ​ദ്യോ​ഗി​ക ര​ഹ​സ്യ നി​യ​മ​ം പ്രയോഗിക്കാനുള്ള കേന്ദ്ര നീക്കം ആക്ഷേപാര്‍ഹമാണെന്നും എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

കേ​ന്ദ്ര സ​ർ​ക്കാ​ർ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ൽ​ നി​ന്ന്​ മോ​ഷ​ണം ​പോ​യെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇന്നലെ സു​പ്രീം​കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചിരുന്നു. മോ​ഷ്​​ടി​ച്ച തെ​ളി​വു​ക​ളാ​യ​തി​നാ​ൽ ‘ദ ​ഹി​ന്ദു’ പ​ത്രം പു​റ​ത്തു​വി​ട്ട രേ​ഖ​ക​ൾ പ​രി​ഗ​ണി​ക്ക​രു​തെ​ന്നും എ.​ജി കെ.​കെ. വേ​ണു​ഗോ​പാ​ൽ സു​പ്രീം​കോ​ട​തി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​ു.

മോ​ദി സ​ർ​ക്കാ​റി​​​​​​െൻറ റ​ഫാ​ൽ ഇ​ട​പാ​ട്​ ശ​രി​വെ​ച്ച സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രെ മു​ൻ​മ​ന്ത്രി​മാ​രും മു​ൻ ബി.​ജെ.​പി നേ​താ​ക്ക​ളു​മാ​യ അ​രു​ൺ ഷൂ​രി, യ​ശ്വ​ന്ത്​ സി​ൻ​ഹ തു​ട​ങ്ങി​യ​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ൾ തു​റ​ന്ന കോ​ട​തി​യി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെയാ​ണ്​ ‘ദ ​ഹി​ന്ദു’ പു​റ​ത്തു​വി​ട്ട​ത്​ ഒൗ​ദ്യോ​ഗി​ക പ്ര​തി​രോ​ധ രേ​ഖ​ക​ൾ ത​ന്നെ​യാ​ണെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​റി​​ന്​ സു​പ്രീം​കോ​ട​തി​യി​ൽ സ​മ്മ​തി​ക്കേ​ണ്ടി വ​ന്ന​ത്. യ​ശ്വ​ന്ത്​ സി​ൻ​ഹ​ക്കു​ വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ പ​ത്രം പു​റ​ത്തു​വി​ട്ട രേ​ഖ​ക​ൾ തെ​ളി​വാ​യി സ​മ​ർ​പ്പി​ച്ച​പ്പോ​ഴാ​ണ്​ എ.​ജി ​ ത​ട​സവാ​ദം ഉ​ന്ന​യി​ച്ച​​​ത്​.

ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ്​ ആ​ദ്യ​മാ​യി ‘ദ ​ഹി​ന്ദു’ റ​ഫാ​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടത്. മാ​ർ​ച്ച്​ ആ​റി​ന്​ വീ​ണ്ടും വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്​ സു​പ്രീം​കോ​ട​തി​യി​ലെ വി​ചാ​ര​ണ​യെ സ്വാ​ധീ​നി​ക്കാ​നാ​ണെ​ന്നും അ​ത്​​ കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നും എ.ജി ആ​രോ​പി​ച്ചു. ര​ഹ​സ്യ​ സ്വ​ഭാ​വ​മു​ള്ള ആ ​രേ​ഖ​ക​ൾ മോ​ഷ്​​ടി​ച്ച​താ​ണെ​ന്നും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വു​മാ​യും ദേ​ശ​സു​ര​ക്ഷ​യു​മാ​യും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ മോ​ഷ്​​ടി​ച്ച​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം തു​ട​ങ്ങിയിട്ടുണ്ട്. മോ​ഷ്​​ടി​ച്ചു ​കൊ​ടു​ത്ത ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ​യും പ​ത്ര​ത്തി​നെ​തി​രെ​യും പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​യു​ണ്ടാ​കുമെന്നും എ.​ജി ചൂണ്ടിക്കാട്ടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsEditors GuildRafale Deal Case
News Summary - Rafale Deal Case Editors Guild Condemned -India News
Next Story