Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഇത്​ റാഫേൽ നദാൽ,...

'ഇത്​ റാഫേൽ നദാൽ, മറ്റേത്​ റാഫേൽ ദലാൽ'; മോദിയെ 'ബ്രോക്കർ'എന്ന്​ പരിഹസിച്ച്​ പ്രശാന്ത്​ഭൂഷൻ

text_fields
bookmark_border
Rafale Dalal or Rafale denial Prashant Bhushan rahul gandhi
cancel

റഫാൽ യുദ്ധവിമാന ഇടപാടി​െല അഴിമതി വീണ്ടും വിവാദമായതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്​ അഭിഭാഷകനും ആക്​ടിവിസ്​റ്റുമായ പ്രശാന്ത്​ഭൂഷൻ. ടെന്നീസ്​ കളിക്കാരൻ റാഫേൽ നദാലി​േൻറയും മോദിയുടേയും ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചാണ്​ പ്രശാന്ത്​ഭൂഷൻ പരിഹാസം ഉതിർത്തത്​. 'റാഫേൽ ദലാൽ' അഥവാ റഫേൽ ബ്രോക്കർ എന്നാണ്​ പ്രശാന്ത്​ഭൂഷൻ പങ്കുവച്ച മോദിയുടെ ചിത്രത്തിലുള്ളത്​.


നേരത്തേ കോൺഗ്രസ്​ നേതാവ് രാഹുൽ ഗാന്ധിയും മോദിശക്കതിരേ ഒളിയമ്പുമായി രഗേത്തുവന്നിരുന്നു​. 'ചോർ കി ദാദി' (കള്ളന്‍റെ താടി) എന്ന അടിക്കുറിപ്പോടെ അദ്ദേഹം ഇൻസ്​റ്റഗ്രമിൽ പോസ്റ്റ്​ ചെയ്​ത ചിത്രം​ വൈറലായി​. മോദിയുടേതിനോട്​ സാദൃശ്യമുള്ള താടിയിൽ റഫാൽ വിമാനം ബന്ധിപ്പിച്ചുള്ളതാണ്​ ചിത്രം. നിരവധിപേരാണ്​ ഇത്​ പങ്കുവെച്ചത്​​. അതേസമയം, ചിത്രത്തിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ്​ അമിത്​ മാളവ്യ അടക്കമുള്ളവർ രംഗത്തെത്തി.


റഫാൽ ഇടപാടിൽ അ​ഴി​മ​തി ആ​രോ​പ​ണം മു​ൻ​നി​ർ​ത്തി ഫ്രാ​ൻ​സി​െൻറ ദേ​ശീ​യ സാ​മ്പ​ത്തി​ക കു​റ്റ​വി​ചാ​ര​ണ കാ​ര്യാ​ല​യമാണ്​ (പി.​എ​ൻ.​എ​ഫ്) ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചത്​. ഇ​തോ​ടെ, സം​യു​ക്​​ത പാ​ർ​ല​​മെൻറ​റി സ​മി​തി (ജെ.​പി.​സി) ഇ​ട​പാ​ട്​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കോ​ൺ​ഗ്ര​സ്​ അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷം ശ​ക്​​ത​മാ​ക്കിയിട്ടുണ്ട്​. ഫ്രാ​ൻ​സി​ലെ അ​ന്വേ​ഷ​ണാ​ത്​​മ​ക വെ​ബ്​ പോ​ർ​ട്ട​ലാ​യ മീ​ഡി​യ​പാ​ർ​ട്ട്​ തു​ട​ർ​ച്ച​യാ​യി പു​റ​ത്തു​വി​ട്ട വി​വ​ര​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ്​ അ​വി​ട​ത്തെ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം. റ​ഫാ​ൽ ക​രാ​ർ നേ​ടി​യെ​ടു​ക്കാ​ൻ 10 ല​ക്ഷം യൂ​റോ ഇ​ന്ത്യ​ൻ ഇ​ട​നി​ല​ക്കാ​ര​ന്​ ക​മീ​ഷ​ൻ ന​ൽ​കി​യ​തി​െൻറ​യും മ​റ്റും വി​ശ​ദാം​ശ​ങ്ങ​ളാ​ണ്​ പു​റ​ത്താ​യ​ത്.


പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര​മോ​ദി​യും അ​ന്ന​ത്തെ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ നി​ക്കോ​ളാ​സ്​ ഹോ​ള​​ണ്ടെ​യു​മാ​യു​ള്ള ച​ർ​ച്ച​ക​ളെ തു​ട​ർ​ന്ന്​ 2016 സെ​പ്​​റ്റം​ബ​റി​ലാ​ണ്​ 36 റ​ഫാ​ൽ പോ​ർ​വി​മാ​ന​ങ്ങ​ൾ​ക്കു​ള്ള 59,000 കോ​ടി രൂ​പ​യു​ടെ ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്. 108 വി​മാ​ന​ങ്ങ​ൾ ഹി​ന്ദു​സ്​​ഥാ​ൻ എ​യ്​​റോ​നോ​ട്ടി​ക്​​സി​ൽ (എ​ച്ച്.​എ.​എ​ൽ) നി​ർ​മി​ക്കാ​ൻ സാ​​ങ്കേ​തി​ക​വി​ദ്യ കൈ​മാ​റു​ന്ന​ത​ട​ക്കം 128 റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ​ക്കാ​യി യു.​പി.​എ സ​ർ​ക്കാ​ർ രൂ​പ​പ്പെ​ടു​ത്തി​യ ഇ​ട​പാ​ട്​ ഉ​പേ​ക്ഷി​ച്ചാ​ണ്​ 36 എ​ണ്ണം നേ​രി​ട്ടു​വാ​ങ്ങാ​ൻ മോ​ദി ക​രാ​റു​ണ്ടാ​ക്കി​യ​ത്.

റ​ഫാ​ൽ ക​രാ​ർ മോ​ദി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്​ ര​ണ്ടാ​ഴ്​​ച മു​േ​മ്പ പ്ര​മു​ഖ വ്യ​വ​സാ​യി അ​നി​ൽ അം​ബാ​നി​യും ദ​സോ​യും പ​ങ്കാ​ളി​ത്ത ക​രാ​ർ ഉ​ണ്ടാ​ക്കി​യെ​ന്നും മീ​ഡി​യ​പാ​ർ​ട്ട്​ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അം​ബാ​നി​യെ ഇ​ന്ത്യ​ൻ പ​ങ്കാ​ളി​യാ​ക്ക​ണ​മെ​ന്ന സ​മ്മ​ർ​ദം ഫ്രാ​ൻ​സി​നു മേ​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന ആ​രോ​പ​ണം നി​ല​നി​ൽ​ക്കേ​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modirafale dealprashanth bhushan
Next Story