റഫാൽ കേസിന്‍റെ നാൾവഴികൾ
text_fields2007 ആഗസ്റ്റ് 28: യു.പി.എ സർക്കാർ 126 എം.എം.ആർ.സി.എ ഫൈറ്റർ വിമാനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു.
2012 ജ നുവരി 30: ഫ്രഞ്ച് നിർമാതാക്കളായ ദസോ ഏവിയേഷൻ കുറഞ്ഞ കരാർ തുക രേഖപ്പെടുത്തി ടെൻഡർ നൽകി. 126 വിമാനങ്ങളായിരുന ്നു ടെൻഡർ. ഇതിൽ 18 എണ്ണം പൂർണമായും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യും. 108 എണ്ണം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ദസോയുടെ സഹായത്തോടെ നിർമ്മിക്കും.
2014 മാർച്ച് 13: എച്ച്.എ.എൽ ഇതിനായി ദസോയുമായി കരാറില ൊപ്പിട്ടു. വില, ടെക്നോളജി, ആയുധ സംവിധാനം എന്നിവയിലൊന്നും അന്തിമ തീരുമാനമായിരുന്നില്ല. അതിനാൽ അന്തിമ കരാറി ന് യു.പി.എ സർക്കാർ അനുമതി നൽകിയിയില്ല.
2014 ആഗസ്റ്റ് 8: 18 വിമാനങ്ങൾ നാല് വർഷത്തിനകം ദസോ ഇന്ത്യക്ക് നൽകും. ബാക്കിയുള്ള 108 എണ്ണം ഏഴ് വർഷത്തിനുള്ളിലാവും കൈമാറുക.
2015 ഏപ്രിൽ 8: റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിനെക്കുറിച്ച് ദസോ, പ്രതിരോധ മന്ത്രാലയം, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് തുടങ്ങിയ കമ്പനികളുമായി റഫാ ൽ കരാറിനെ കുറിച്ച് ചർച്ച നടക്കുന്നതായി വിദേശകാര്യ സെക്രട്ടറി.
2015 ഏപ്രിൽ 10: പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസ് സന്ദർശിക്കുകയും 36 റഫാൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിക്കുകയും ചെയ്തു. ഇതേ വർഷം ജൂൺ മാസത്തിൽ 126 വിമാന ങ്ങൾ വാങ്ങാനുള്ള കരാറിൽ നിന്ന് പ്രതിരോധ മന്ത്രാലയം പിന്മാറി.
2016 ജനുവരി 26: ഫ്രഞ്ച് പ്രസിഡന്‍റ് ഹേ ാളാണ്ട റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യ സന്ദർശിച്ചു. തുടർന്ന് ഇരു രാജ്യങ്ങളും വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവെച്ചു. 2016 ഒക്ടോബർ: വ്യവസായിക പ്രമുഖൻ അനിൽ അംബാനി ആദ്യമായി ചിത്രത്തിലേക്ക് കടന്നു വരുന്നു. അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസും ദസോ ഏവിയേഷനും സംയുക്ത സംരംഭം പ്രഖ്യാപിച്ചു.
2016 ഡിസംബർ 31: 36 വിമാനങ്ങൾക്ക് വില 60,000 കോടിയോളമെന്ന് ദസോ. നേരത്തേ പാർലമെൻറിൽ സർക്കാർ കാണിച്ച തുകയുടെ ഇരട്ടിയാണെന്ന് വിവാദം.
2018: റഫാൽ ഇടപാടിൽ കേന്ദ്രസർക്കാറിന് ആദ്യ തിരിച്ചടി. റിലയൻസിനെ ഓഫ്സൈറ്റ് പാർട്ണറാക്കുകയല്ലാതെ തനിക്ക് മുന്നിൽ മറ്റു വഴികളുണ്ടായിരുന്നില്ലെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്‍റ് ഫ്രാൻസ്വ ഒലാൻഡയുടെ വെളിപ്പെടുത്തൽ. ഉയർന്ന തുകക്കാണ് കേന്ദ്രസർക്കാർ റഫാൽ കരാറിൽ ഒപ്പുവെച്ചതെന്നും അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ചൗക്കിദാർ ചോർ ഹേ എന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതിക്കാരനാണെന്ന് വ്യാപക പ്രചാരണം കോൺഗ്രസ് ആരംഭിച്ചു.
2018 മാർച്ച് 13: റഫാൽ ഇടപാടിനെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി.
2018 ഒക്ടോബർ 10: റഫാൽ ഇടപാടിലെ നടപടിക്രമം മുദ്രവെച്ച പേപ്പറിൽ സമർപ്പിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി.
2018 നവംബർ 12: വില വിവരമുൾപ്പെടെ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ചു. രാജ്യതാൽപര്യം മുൻനിർത്തി വിവരങ്ങൾ പുറത്ത് വിടാനാവില്ലെന്നും കേന്ദ്രസർക്കാർ.
2018 ഡിസംബർ 14: കോടതി മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹരജികളെല്ലാം കോടതി തള്ളി. റഫാൽ കരാറിൽ ക്രമവിരുദ്ധമായി ഒന്നുമില്ലെന്നും അന്വേഷണം ആവശ്യമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
2018 ഡിസംബർ: വിധിയിലെ സി.എ.ജിയുമായി ബന്ധപ്പെട്ട പരാമർശത്തിൽ തിരുത്തൽ വേണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
2019 ജനുവരി: റഫാൽ വിധിയിൽ പുനഃപരിശോധന വേണമെന്ന്ആവശ്യപ്പെട്ട് യശ്വന്ത് സിൻഹ, അരുൺ ഷൂരി, അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ എന്നിവർ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചു.
ഇതേ ആവശ്യം ഉന്നയിച്ച് ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങും സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജികൾ സമർപ്പിച്ചു.
2019 ഫെബ്രുവരി: റഫാൽ വിധിയിെല പുനഃപരിശോധന ഹരജികളിൽ തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.
2019 ഫെബ്രുവരി 8: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് 2015 സമാന്തര വിലപേശൽ നടത്തിയെന്ന റിപ്പോർട്ട് പുറത്ത് വന്നു.
2019 നവംബർ 14: ഇടപാടിലെ അഴിമതി അന്വേഷിക്കേണ്ട എന്ന വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹരജികൾ സുപ്രീംകോടതി തള്ളി. കേസിൽ ഇനി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
