Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റ​ഫാ​ൽ കേസ്: മറുപടി നൽകാൻ കേന്ദ്രസർക്കാർ കൂടുതൽ സമയം തേടി

text_fields
bookmark_border
റ​ഫാ​ൽ കേസ്: മറുപടി നൽകാൻ കേന്ദ്രസർക്കാർ കൂടുതൽ സമയം തേടി
cancel

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ട്​ സംബന്ധിച്ച പുനപരിശോധനാ ഹരജികളിൽ മറുപടി സമർപ്പിക്കാൻ കേന്ദ്രസ ർക്കാർ കൂടുതൽ സമയം തേടി. ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കേസിന്‍റെ വാദം മാറ്റിവെക്കണമെന്ന് സർക ്കാർ ആവശ്യപ്പെട്ടത്. ഇക്കാര്യം വിശദമാക്കി കത്ത് നൽകാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊ ഗോയി അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

റ​ഫാ​ൽ ഇ​ട​പാ​ടി​ൽ സ​ർ​ക്കാ​റി​ന്​ ക്ലീ​ൻ​ചി​റ്റ്​ ന​ൽ​കി​യ​ത്​ സുപ്രീംകോടതി പു​നഃ​പ​രി​ശോ​ധി​ക്കാൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി, ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​കെ. കൗ​ൾ, കെ.​എം. ജോ​സ​ഫ്​ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് നേരത്തെ തീരുമാനിച്ചിരുന്നു. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന്​ ചോ​ർ​ന്ന ര​ഹ​സ്യ​രേ​ഖ​ക​ൾ തെ​ളി​വാ​യി സ്വീ​ക​രി​ക്ക​രു​തെ​ന്ന സ​ർ​ക്കാ​ർ വാ​ദം കോ​ട​തി ത​ള്ളി കൊണ്ടായിരുന്നു ഇത്.

പ്ര​തി​പ​ക്ഷം അ​ഴി​മ​തി ആ​രോ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും റ​ഫാ​ൽ വി​വാ​ദ​ത്തി​ൽ സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന്​ ന​ല്ല സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്​ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ സ​ർ​ക്കാ​റി​ന്​ കി​ട്ടി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​ ക്ര​മ​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന ര​ഹ​സ്യ​രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ്​ ‘ദ ​ഹി​ന്ദു’ ദി​ന​പ​ത്രം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്ന്​ മോ​ഷ്​​ടി​ച്ച​താ​ണ്​ ഇൗ ​രേ​ഖ​ക​ളെ​ന്നും തെ​ളി​വാ​യി സ്വീ​ക​രി​ക്ക​രു​തെ​ന്നു​മാ​യി​രു​ന്നു സ​ർ​ക്കാ​ർ വാ​ദം.

റ​ഫാ​ൽ ഇ​ട​പാ​ടി​ൽ ഫ്ര​ഞ്ച്​ സ​ർ​ക്കാ​റും വി​മാ​ന​ക്ക​മ്പ​നി​യു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട സ​മി​തി​യെ നോ​ക്കു​കു​ത്തി​യാ​ക്കി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സ്​ പി​ന്നാ​മ്പു​റ ച​ർ​ച്ച മു​ന്നോ​ട്ടു​നീ​ക്കി ഇ​ന്ത്യ​ക്കു പ​ല​വി​ധ ന​ഷ്​​ടം വ​രു​ത്തി​വെ​ച്ചു​വെ​ന്ന്​ തെ​ളി​യി​ക്കു​ന്ന പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ രേ​ഖ​ക​ളാ​ണ്​ ചോ​ർ​ന്ന​ത്. അ​ത്​ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ എ​ങ്ങ​നെ കി​ട്ടി എ​ന്ന​ത​ല്ല, ആ ​രേ​ഖ​ക​ൾ പ്ര​സ​ക്​​ത​മാ​ണോ എ​ന്ന​താ​ണ്​ പ്ര​ധാ​ന​മെ​ന്ന ഹ​ര​ജി​ക്കാ​രു​ടെ വാ​ദം അം​ഗീ​ക​രി​ച്ചാ​യിരുന്നു സു​പ്രീം​കോ​ട​തി​യു​ടെ വി​ധി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rafale Case in Supreme court -India News
Next Story