ബി.ജെ.പിയുടെ കോടതിയലക്ഷ്യ കേസ്; മാപ്പുപറയാതെ രാഹുൽ
text_fieldsന്യൂഡൽഹി: ചൗക്കീദാർ ചോർ ഹെ (കാവൽക്കാരൻ കള്ളനാണ്) എന്ന രാഷ്ട്രീയ മുദ്രാവാക്യത്തെ ബോധപൂർവമല്ലാതെ സുപ്രീംകോടതി നടപടിയുമായി കൂട്ടിക്കലർത്തി സംസാരിച്ചതിന് കോ ൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി ഖേദപ്രകടനം നടത്തി. ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി ത നിക്കെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിക്കുള്ള മറുപടി സത്യവാങ്മൂലത്തിലും മനഃപൂർവമല്ലാതെ പറ്റിയ പിഴവായതിനാൽ നിരുപാധികം മാപ്പുപറയാൻ രാഹുൽ തയാറായില്ല.
കേസിൽ കഴിഞ്ഞയാഴ്ച രാഹുൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വാദങ്ങൾ അതുപോലെ പകർത്തിയതാണ് വീണ്ടും മറുപടി നൽകിയത്. അതേസമയം, കോടതി രേഖപ്പെടുത്താത്ത ഏതെങ്കിലും നിരീക്ഷണങ്ങളും കെണ്ടത്തലുകളും മാധ്യമങ്ങളുമായും ജനങ്ങളുമായും രാഷ്ട്രീയമായി സംവദിക്കുേമ്പാൾ താൻ കോടതിയുെടതായി പറയില്ലെന്ന് പുതിയ സത്യവാങ്മൂലത്തിൽ രാഹുൽ ഉറപ്പുനൽകി. സുപ്രീംകോടതി കേന്ദ്രസർക്കാറിന് റഫാൽ ഇടപാടിൽ ക്ലീൻ ചിറ്റ് നൽകിയെന്ന തെറ്റായ പ്രചാരണത്തെ ചോദ്യംചെയ്യാൻ തീർത്തും രാഷ്ട്രീയമായ സന്ദർഭത്തിൽ താൻ നടത്തിയ പരാമർശമാണിതെന്ന് രാഹുൽ വിശദീകരിച്ചു.
നിർഭാഗ്യവശാൽ തെൻറ പ്രസംഗത്തിലെ രാഷ്ട്രീയ മുദ്രാവാക്യം ഏപ്രിൽ 10ലെ സുപ്രീംകോടതി വിധിയുമായി കൂടിക്കലർന്നതിൽ ക്ഷമാപണം നടത്തുകയാണെന്നും രാഹുൽ ഗാന്ധി ബോധിപ്പിച്ചു. റഫാൽ ഇടപാട് കളങ്കിതമാണെന്നും അധികാര ദുർവിനിയോഗമാണെന്നുമുള്ള തെൻറ നിലപാടും പാർട്ടിയുടെ വിശ്വാസവും രാഹുൽ ഗാന്ധി മറുപടി സത്യവാങ്മൂലത്തിലും ആവർത്തിച്ചു. പരമോന്നത കോടതി ഒരു രാഷ്ട്രീയ മുദ്രാവാക്യം ഏറ്റെടുക്കുമെന്നും അതംഗീകരിച്ച് വിധി പുറപ്പെടുവിക്കുമെന്നും ഒരാളും പറയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രീംകോടതിയുടെ പേരിൽ നടത്തിയ പ്രസ്താവനകളും മറുപടി സത്യവാങ്മൂലത്തിൽ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
