Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വാഗതം റഫാൽ,...

സ്വാഗതം റഫാൽ, പ്രതാപത്തോടെ പറക്കൂ; യുദ്ധവിമാനങ്ങൾ അംബാലയിലെത്തി

text_fields
bookmark_border
സ്വാഗതം റഫാൽ, പ്രതാപത്തോടെ പറക്കൂ; യുദ്ധവിമാനങ്ങൾ അംബാലയിലെത്തി
cancel
camera_alt???? ?????? ????? ?????????????????????????

രാജ്യത്തിന് അഭിമാനമായി അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ ഹരിയാനയിലെ അംബാലയിലുള്ള സൈനികവിമാനത്താവളത്തിലെത്തി. അഞ്ചു വിമാനങ്ങളാണ് വ്യോമതാവളത്തിലിറങ്ങിയത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബദൗരിയ റഫാലി​െന സ്വീകരിക്കാൻ വ്യോമതാവളത്തിലെത്തിയിരുന്നു. രണ്ട് സുഖോയ് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ്​ റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിലെത്തിയത്​. ഇന്ത്യൻ സൈന്യത്തിന് ഇത് അഭിമാനനിമിഷമാണ്​. 

വിദഗ്ധ പൈലറ്റും കമാൻഡിംഗ് ഓഫീസറുമായ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർകിരത് സിംഗ് നയിക്കുന്ന സംഘമാണ് റഫാലിനെ ഇന്ത്യയിലെത്തിക്കുന്നതിന് നേതൃത്വം നൽകുന്നത്. ഇതിൽ വിങ്ങ് കമാൻഡർ വിവേക് വിക്രം എന്ന മലയാളി പൈലറ്റുമുണ്ട്. കോട്ടയം സ്വദേശിയാണ്​ ഇ​ദ്ദേഹം. ഐ.എൻ.എസ് കൊൽക്കത്ത എന്ന ഇന്ത്യയുടെ അത്യാധുനിക യുദ്ധക്കപ്പൽ ജലസല്യൂട്ട്​ നൽകിയാണ്​ വിമാനങ്ങളെ ഇന്ത്യൻ ആകാശത്തേക്ക്​ സ്വാഗതം ചെയ്​തത്​. 

''സ്വാഗതം റഫാൽ, പ്രതാപത്തോടെ പറക്കൂ ഇന്ത്യൻ ആകാശത്തിലൂടെ''-ഇന്ത്യയുടെ വ്യോമാതിർത്തി കടന്നയുടൻ റഫാലിലേക്ക് ഐഎൻഎസ് കൊൽക്കത്തയിൽ നിന്ന് കൈമാറിയ സന്ദേശമായിരുന്നു അത്​. 

റഫാൽ ജെറ്റുകളിലെ ആദ്യ വിമാനത്തിന് ആർബി-01 എന്ന നമ്പരാണ് വ്യോമസേന നൽകിയിരിക്കുന്നത്. വ്യോമസേന മേധാവി എയർ മാർഷൽ ആർ.കെ. എസ് ബദൗരിയയുടെ പേരിൽ നിന്നാണ് ആർ, ബി എന്നീ രണ്ടു അക്ഷരങ്ങൾ എടുത്തിരിക്കുന്നത്. റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് ധാരണയിലെത്തിയ സംഘത്തിന്‍റെ ചെയർമാനായിരുന്നു ബദൗരിയ. ഇത് കണക്കിലെടുത്താണ്  ഇങ്ങനെ പേര്​ നൽകിയത്.

''സ്വർണ്ണ അമ്പുകൾ'' (Golden Arrows) എന്ന് പേരിട്ടിരിക്കുന്ന, ഇന്ത്യൻ വ്യോമസേനയുടെ നമ്പർ 17 സ്ക്വാഡ്രണിന്‍റെ ഭാഗമായിരിക്കും റഫാൽ യുദ്ധവിമാനങ്ങൾ. അംബാല എയർബേസിന് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഫ്രാൻസിൽ നിന്ന് പുറപ്പെട്ട റഫാൽ യുദ്ധവിമാനങ്ങൾ ഏതാണ്ട് 7000 കിമീ പിന്നിട്ട ശേഷമാണ് ഇന്ത്യയിലെത്തുന്നത്. ഇന്ധനം നിറയ്ക്കാനായി യു.എ.ഇയിൽ ഇടയ്ക്ക് നിർത്തിയതൊഴിച്ചാൽ തുടർച്ചയായി പറന്നാണ്​ റഫാൽ ഇന്ത്യയുടെ ആകാശം തൊട്ടത്​. റഫാൽ വിമാനങ്ങൾ ഇന്ത്യൻ സേനയുടെ ഭാഗമാക്കുന്നതിന്​ മുന്നോടിയായി 12 പൈലറ്റുമാർ ഫ്രാൻസിൽ നിന്ന്​ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്​. 

മൂളിപ്പറന്ന വിവാദം
2002 ഡി​​​സം​​​ബ​​​ർ 30: പോ​​​ർ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​നു​​​ള്ള പ്രാ​​​ഥ​​​മി​​​ക ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക്​ തു​​​ട​​​ക്കം
2007 ആ​​​ഗ​​​സ്​​​​റ്റ്​ 28: 126 പോ​​​ർ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക്​ ആ​​​ഗോ​​​ള ടെ​​​ൻ​​​ഡ​​​ർ 
2008 സെ​​​പ്​​​​റ്റം​​​ബ​​​ർ 04​: റി​​​ല​​​യ​​​ൻ​​​സ്​ ഗ്രൂ​​​പ്​ റി​​​ല​​​യ​​​ൻ​​​സ്​ എ​​​യ്​​​​റോ​​​സ്​​േ​​​പ​​​സ്​ ടെ​​​ക്​​​​നോ​​​ള​​​ജീ​​​സ്​ ലി​​​മി​​​റ്റ​​​ഡ്​ രൂ​​​പ​​​വ​​​ത്​​​​ക​​​രി​​​ക്കു​​​ന്നു
2011 മേ​​​യ്​: റ​​​ഫാ​​​ൽ, യൂ​​​റോ​​​ഫൈ​​​റ്റ​​​ർ ക​​​മ്പ​​​നി​​​ക​​​ൾ അ​​​വ​​​സാ​​​ന പ​​​ട്ടി​​​ക​​​യി​​​ൽ
2012 ജ​​​നു​​​വ​​​രി 30: ദ​​​സോ ഏ​​​വി​​​യേ​​​ഷ​​​ൻ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ തു​​​ക സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്നു 
2014 മാ​​​ർ​​​ച്ച്​ 13: 108 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ​ക്ക്​ എ​​​ച്ച്.​​​എ.​​​എ​​​ല്ലും ദ​​​സോ ഏ​​​വി​​​യേ​​​ഷ​​​നും ത​​​മ്മി​​​ൽ നി​​​ർ​​​മാ​​​ണ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ൽ ക​​​രാ​​​ർ.
2014 ആ​​​ഗ​​​സ്​​​​റ്റ്​ 08: 18 വി​​​മാ​​​ന​​​ങ്ങ​​​ൾ നാ​ലു​ വ​​​ർ​​​ഷ​​​ത്തി​​​ന​ക​​​മെ​​​ന്ന്​ കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​രു​​​ൺ ജെ​​​യ്​​​​റ്റ്​​​​ലി. അ​​​വ​​​ശേ​​​ഷി​​​ച്ച​വ ഏ​​​ഴു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം. 
2015 ഏ​​​പ്രി​​​ൽ 10: 36 റ​​​ഫാ​​​ൽ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക്​ പു​​​തി​​​യ ക​​​രാ​​​ർ പ്ര​​​ഖ്യാ​​​പ​നം. 
2016 ജ​​​നു​​​വ​​​രി 26: 36 വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക്​ ഇ​​​ന്ത്യ​​​യും ഫ്രാ​​​ൻ​​​സും ധാ​​​ര​​​ണ​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പു​​​വെ​​​ച്ചു.
2016 ഡി​​​സം​​​ബ​​​ർ 31: 36 വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക്​ വി​​​ല 60,000 കോ​​​ടി​​​യോ​​​ള​​​മെ​​​ന്ന്​ ദ​​​സോ. സ​​​ർ​​​ക്കാ​​​ർ പാ​​​ർ​​​ല​​​മ​െൻറി​​​ൽ  പ​റ​ഞ്ഞ​തി​​െൻറ ഇ​​​ര​​​ട്ടി​​​െ​യ​ന്നു വി​​​വാ​​​ദം. 
2018 മാ​​​ർ​​​ച്ച്​ 13: ഇ​​​ട​​​പാ​​​ടി​​​നെ​​​തി​​​രെ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ഹ​​​ര​​​ജി.
2018 ഒ​​​ക്​​​​ടോ​​​ബ​​​ർ 10: ഇ​​​ട​​​​പാ​​​ടി​​​ലെ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​ത്തോ​​​ട്​ സു​​​പ്രീം​​​കോ​​​ട​​​തി.
2018 ന​​​വം​​​ബ​​​ർ 12: വി​​​ല​വി​​​വ​​​ര​​​മു​​​ൾ​​​പ്പെ​​​ടെ മു​​​ദ്ര​​​വെ​​​ച്ച ക​​​വ​​​റി​​​ൽ സു​​​പ്രീം​​കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചു.
2018 ഡി​​​സം​​​ബ​​​ർ 14: ഇ​ട​പാ​ടി​ന്​ സു​പ്രീം​കോ​ട​തി ക്ലീ​ൻ ചി​റ്റ്​. റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന ഹ​ര​ജി ത​​​ള്ളി.
2019 ജ​​നു​​വ​​രി 18 : 126 പോ​​​ർ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​ന്ന​ത്​ ഉ​​​പേ​​​ക്ഷി​​​ച്ച്​ 36 എ​​​ണ്ണം ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ടു​​​ത്ത തീ​​​രു​​​മാ​​​നം വ​​​ഴി ഒാ​​​രോ വി​​​മാ​​​ന​​​ത്തി​​​​നും 41.42 ശ​​​ത​​​മാ​​​നം വി​​​ല​​​വ​​​ർ​​​ധ​​​ന​​​െ​യ​ന്ന്​ ദ ​​ഹി​​ന്ദു റി​​​പ്പോ​​​ർ​​​ട്ട്.
2019 ഫെ​​ബ്രു​​വ​​രി 21: വ​​സ്​​​തു​​താ​​പ​​ര​​മാ​​യ അ​​ബ​​ദ്ധം​​പോ​​ലും ക​​ട​​ന്നു​​കൂ​​ടി​​യ റ​​ഫാ​​ൽ ഇ​​ട​​പാ​​ട്​ ശ​​രി​​വെ​​ച്ച​തി​നെ​​തി​​രാ​യ പു​​നഃ​​പ​​രി​​ശോ​​ധ​​ന ഹ​​ര​​ജി​​ക​​ൾ തു​​റ​​ന്ന കോ​​ട​​തി​​യി​​ൽ പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്ന്​ സു​​പ്രീം​​കോ​​ട​​തി.
2019 മാ​​ർ​​ച്ച്​ 06:  ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽ​​​നി​​​ന്ന്​ മോ​​​ഷ​​​ണം ​പോ​​​യെ​​​ന്ന്​ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ. മോ​​​ഷ്​​​​ടി​​​ച്ച തെ​​​ളി​​​വു​​​ക​​​ളാ​​​യ​​​തി​​​നാ​​​ൽ ‘ദ ​​​ഹി​​​ന്ദു’  പു​​​റ​​​ത്തു​​​വി​​​ട്ട രേ​​​ഖ​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്ക​​​രു​​​തെ​​​ന്നും അ​​​റ്റോ​​​ണി ജ​​​ന​​​റ​​​ൽ (​​എ.​​​ജി) കെ.​​​കെ. വേ​​​ണു​​​ഗോ​​​പാ​​​ൽ. 
2019 മാ​​ർ​​ച്ച്​ 08: രേ​​​ഖ​​​ക​​​ൾ മോ​​​ഷ​​​ണം പോ​​​യെ​​​ന്നു പ​​​റ​​​ഞ്ഞി​​​ല്ലെ​​​ന്ന്​ കെ.​​​കെ. വേ​​​ണു​​​ഗോ​​​പാ​​​ൽ.
2019 മാ​​ർ​​ച്ച് 13: പു​​​നഃ​​​പ​​​രി​​​​ശോ​​​ധ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട്​ ഹ​​​ര​​​ജി​​​ക്കാ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്​ ദേ​​​ശ​​​സു​​​ര​​​ക്ഷ​​​യെ ബാ​​​ധി​​​ക്കു​​​ന്ന ര​​​ഹ​​​സ്യ​​രേ​​​ഖ​​​ക​​​ളാ​​​ണെ​​​ന്ന്​ കേ​​​ന്ദ്രം സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ.
2019 ഏ​​പ്രി​​ൽ 10: റ​ഫാ​ൽ ഇ​​​ട​​​പാ​​​ട്​ കേ​​​സി​​​ൽ​ ചോ​​​ർ​​​ന്ന ര​​​ഹ​​​സ്യ​​​രേ​​​ഖ​​​ക​​​ൾ തെ​​​ളി​​​വാ​​​യി സ്വീ​​​ക​​​രി​​​ക്ക​​​രു​​​തെ​​​ന്ന സ​​​ർ​​​ക്കാ​​​ർ വാ​​​ദം കോ​​​ട​​​തി ത​​​ള്ളി. സ​​​ർ​​​ക്കാ​​​റി​​​ന്​ ക്ലീ​​​ൻ​​​ചി​​​റ്റ്​ ന​​​ൽ​​​കി​​​യ​​​ത്​ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​ും.
2019 ഏ​​പ്രി​​ൽ 30: പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​ന ഹ​​​ര​​​ജി​​​ക​​​ളി​​​ൽ മ​​​റു​​​പ​​​ടി​ക്ക്​ നാ​​​ലാ​​​ഴ്​​​​ച വേ​​​ണ​​​മെ​​​ന്ന​ കേ​​​ന്ദ്ര ആ​​​വ​​​ശ്യം സു​​​പ്രീം​​​കോ​​​ട​​​തി ത​​​ള്ളി.
2019 മേ​​യ്​10: പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​ന ഹ​​​ര​​​ജി​​​ക​​​ൾ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​പ​​​റ​​​യാ​​​നാ​​​യി മാ​​​റ്റി.
2019 ന​​വം​​ബ​​ർ 14: റ​​ഫാ​​ല്‍ ഇ​​ട​​പാ​​ടി​​ല്‍ സ​​മ​​ര്‍പ്പി​​ച്ച പു​​നഃ​​പ​​രി​​ശോ​​ധ​​ന ഹ​​ര​​ജി​​ക​​ള്‍ സു​​പ്രീം​​കോ​​ട​​തി ത​​ള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Air Forcerafale
News Summary - Rafale at Ambala
Next Story