Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറിലയൻസിനെ...

റിലയൻസിനെ തെരഞ്ഞെടുത്തതിൽ പങ്കില്ല; അഴിമതിയുടെ ഉറവിടം ഗാന്ധി കുടുംബമെന്ന്​​ കേന്ദ്രം

text_fields
bookmark_border
റിലയൻസിനെ തെരഞ്ഞെടുത്തതിൽ പങ്കില്ല; അഴിമതിയുടെ ഉറവിടം ഗാന്ധി കുടുംബമെന്ന്​​ കേന്ദ്രം
cancel

ന്യൂഡൽഹി: റഫാൽ ഇടപാടിൽ മുൻ ഫ്രഞ്ച്​ പ്രസിഡൻറ്​ ഫ്രങ്​സ്വ ഒാലൻഡി​​​​െൻറ വാദം നിഷേധിച്ച്​ കേന്ദ്ര സർക്കാർ. റിലയൻസ്​ ഡിഫൻസിനെ കരാറി​​​െൻറ ഭാഗമാക്കുന്നതിൽ സർക്കാറിന്​ പങ്കില്ലെന്നും ഒരു ഇന്ത്യൻ വ്യവസായ സ്​ഥാപനത്തെയും തിരഞ്ഞെടുക്കാൻ ഇട​െപട്ടിട്ടില്ലെന്നും കേന്ദ്ര നിയമമ​ന്ത്രി രവി ശങ്കർ പ്രസാദ്​ പറഞ്ഞു. അഴിമതി ലക്ഷ്യമിട്ട്​ കോൺഗ്രസാണ്​ റഫാൽ കരാർ പുനരാലോചിച്ചത്​. ദസോൾട്ട്​ ഏറ്റവും കുറഞ്ഞ തുക വാഗ്​ദാനം ചെയ്​ത്​ ആറു മാസം പിന്നിടുന്നതിനിടെ 2012ൽ എന്തിനാണ്​ കരാർ വീണ്ടും പരിഗണനക്കായി വിട്ടത്​? കോൺഗ്രസിന്​ കൈക്കൂലി ലഭിക്കാത്തതിനാലായിരുന്നുവെന്ന്​ കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

സംയുക്ത പാർല​മ​​െൻററി സമിതി അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാനാവില്ല. അഹന്ത തലക്കുപിടിച്ച, നിരന്തരം കള്ളം പറയുന്ന ഒരാളുടെ അഹംബോധത്തെ തൃപ്​തിപ്പെടുത്താൻ മാത്രമായി പ്രത്യേക അന്വേഷണം നടത്താനാവില്ല. ഗാന്ധി കുടുംബമാണ്​ അഴിമതിയുടെ ഉറവിടമെന്നും രവി ശങ്കർ പ്രസാദ്​ ആരോപിച്ചു.

റഫാൽ കരാറിൽ റിലയൻസിനെ പങ്കാളിയാക്കണമെന്ന്​ കേന്ദ്ര സർക്കാർ നിബന്ധന വെച്ചിരുന്നതായി കഴിഞ്ഞദിവസം മുൻ ഫ്രഞ്ച്​ പ്രസിഡൻറ്​ പറഞ്ഞത്​ ​​രാജ്യത്ത്​ വൻ വിവാദമുയർത്തിയതിനു പിന്നാലെയാണ്​ ആരോപണത്തി​​​െൻറ മുന കോൺഗ്രസിനു നേരെ തിരിച്ചുവിടാൻ ​കേന്ദ്രസർക്കാർ ശ്രമം. ഒരു രാജ്യത്തി​​​െൻറ പ്രധാനമന്ത്രിക്കെതിരെ ഒരു പാർട്ടിയുടെയും ദേശീയ പ്രസിഡൻറ്​ ഇത്ര ഭീകരമായ ആരോപണം ഉന്നയിച്ചില്ലെന്നും രാഹുലി​​​െൻറ വാക്കുകൾ അപമാനകരവും നിരുത്തരവാദപരവുമാണെന്നും രവി ശങ്കർ പ്രസാദ്​ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsUnion governmentRafal deal
News Summary - Rafal scam-India news
Next Story