Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാൽ: രേഖകൾ...

റഫാൽ: രേഖകൾ മോഷ്​ടിച്ചതു തന്നെയെന്ന്​ എ.ജി

text_fields
bookmark_border
rafale-aesa
cancel

ന്യൂഡൽഹി: റഫാൽ പോർ വിമാന ഇടപാടിൽ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച രേഖകൾ മോഷ്​ടിച്ചതു തന്നെയെന്ന്​ അറ്റോർണി ജ നറൽ കെ.കെ വേണുഗോപാൽ സുപ്രീംകോടതിയിൽ. അനുമതി ഇല്ലാതെയാണ്​ കോടതിയിൽ റഫാൽ രേഖകൾ ഹാജരാക്കിയിരിക്കുന്നത്​. ഒൗദ്യോഗിക രഹസ്യ സ്വഭാവമുള്ള രേഖകൾ അനുമതി ഇല്ലാതെ പരസ്യമാക്കാനാവില്ല. ഇൗ രേഖകൾ മോഷ്​ടിച്ചതു തന്നെയാണെന്നും എ.ജി വാദിച്ചു. വിവരാവകാശ നിയമത്തിലെ 123 വകുപ്പ്​ പ്രകാരം ഒൗദ്യോഗിക രഹസ്യ രേഖകൾ ബന്ധപ്പെട്ട വകുപ്പി​​​െൻറ അനുമതി ഇല്ലാതെ കോടതിയിൽ സമർപ്പിക്കാൻ പാടില്ലെന്നും അദ്ദേഹം വാദിച്ചു. റഫാൽ പുനഃപരിശോധനാ ഹരജികൾ പരിഗണിക്കുന്നതിനിടെയാണ്​ എ.ജി നിലപാട്​ വ്യക്തമാക്കിയത്​.

അതേസമയം, ഇതിനകം പ്രസിദ്ധീകരിച്ച രേഖകൾക്ക്​ രഹസ്യ സ്വഭാവമില്ലെന്ന്​ ഹരജിക്കാർക്ക്​ വേണ്ടി പ്രശാന്ത്​ ഭൂഷൺ വാദിച്ചു.എന്ത്​ രഹസ്യാത്മകതയാണ്​ പ്രസിദ്ധീകരിക്കപ്പെട്ട രേഖകളുടെ കാര്യത്തിൽ പറയാനുള്ളതെന്ന്​ ജസ്​റ്റിസ്​ എ.കെ കൗൾ ചോദിച്ചു. നിലവിൽ അവ പരസ്യ രേഖകളാണെന്നും ജസ്​റ്റിസ്​ നീരീക്ഷിച്ചു.

ഒൗദ്യോഗിക രഹസ്യ നിയമത്തെ മറികടക്കാൻ വിവരാവകാശ നിയമത്തിന്​ കഴിയുമെന്ന്​ സുപ്രീംകോടതി വ്യക്തമാക്കി. വിവരാവകാശ നിയമത്തി​​​​​െൻറ 24ാം വകുപ്പ്​ പ്രകാരം ഒൗദ്യോഗിക രഹസ്യവിവര നിയമത്തെ മറികടക്കാമെന്നും ജസ്​റ്റിസ്​ കെ.എം ജോസഫ്​ അറിയിച്ചു. വിവിധ മന്ത്രാലയങ്ങളുടെ രേഖകൾ വിവരാവകാശ നിയമത്തിനു കീഴിൽ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹരജി​ വിധി പറയാൻ മാറ്റി വെച്ചു​. മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത്​ സിൻഹ, അരുൺ ഷൂരി, പ്രശാന്ത്​ ഭൂഷൺ എന്നിവരാണ്​ റഫാൽ ഇടപാടി​ലെ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attorney generalRafal dealsupreme court
News Summary - Rafael- data were leaked- AG _ Supreme court- India news
Next Story