Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറേഡിയോ കശ്​മീർ ഇനി ഓൾ...

റേഡിയോ കശ്​മീർ ഇനി ഓൾ ഇന്ത്യ റേഡിയോ

text_fields
bookmark_border
radio-kashmir-air.jpg
cancel

ന്യൂ​ഡ​ൽ​ഹി: ജ​മ്മു-​ക​ശ്​​മീ​ർ ര​ണ്ടു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ക്കി​യ​തി​നു​പി​ന്നാ​ലെ റേ​ഡി​യോ സ്​​റ്റേ​ഷ​നു​ക​ളു​െ​ട പേ​രും മാ​റ്റി. റേ​ഡി​യോ ക​ശ്​​മീ​ർ, ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ എ​ന്നാ​ണ്​ ഇ​നി അ​റി​യ​പ്പെ​ടു​ക. ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ ജ​മ്മു, ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ ശ്രീ​ന​ഗ​ർ, ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ ലേ ​എ​ന്നി​ങ്ങ​നെ​യാ​ണ്​​ പ്രാ​ദേ​ശി​ക റേ​ഡി​യോ സ്​​റ്റേ​ഷ​നു​ക​ളു​ടെ പേ​രു​ മാ​റ്റി​യ​ത്.

1950 മു​ത​ൽ ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ​യു​ടെ ശ്രീ​ന​ഗ​ർ, ജ​മ്മു സ്​​റ്റേ​ഷ​നു​ക​ൾ റേ​ഡി​യോ ക​ശ്​​മീ​ർ എ​ന്നാ​യി​രു​ന്നു അ​റി​യ​പ്പെ​ട്ട​ത്. ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ സ്​​റ്റേ​ഷ​നെ എ​ന്തു​കൊ​ണ്ടാ​ണ്​ ​േറ​ഡി​യോ ക​ശ്​​മീ​ർ എ​ന്നു വി​ളി​ക്കു​ന്ന​തെ​ന്ന്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി വാ​ജ്​​പേ​യി 1966ൽ ​ചോ​ദി​ച്ചി​രു​ന്നു​വെ​ന്ന്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ രാ​ഹു​ൽ പ​ണ്ഡി​ത ട്വി​റ്റ​റി​ൽ കു​റി​ച്ചു.

1947 ഡി​സം​ബ​ർ ഒ​ന്നി​നാ​ണ്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ആ​ദ്യ​മാ​യി ജ​മ്മു​വി​ൽ റേ​ഡി​യോ സ്​​റ്റേ​ഷ​ൻ സ്​​ഥാ​പി​ച്ച​തെ​ന്ന്​ റേ​ഡി​യോ ക​ശ്​​മീ​രി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നും ഗ്ര​ന്​​ഥ​ക​ർ​ത്താ​വു​മാ​യ രാ​ജേ​ഷ്​ ഭ​ട്ട്​ പ​റ​ഞ്ഞു. പാ​ക്​ അ​ധീ​ന ക​ശ്​​മീ​രി​ലെ റേ​ഡി​യോ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള ഇ​ന്ത്യ വി​രു​ദ്ധ പ്ര​ചാ​ര​ണം നേ​രി​ടു​ക എ​ന്ന ല​ക്ഷ്യ​വും ഇ​തി​ന്​ പി​ന്നി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ഗ​സ്​​റ്റ്​ അ​ഞ്ചി​ന്​ സം​സ്​​ഥാ​ന​ത്തി​​െൻറ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നു​ശേ​ഷം കേ​ന്ദ്ര സ​ർ​ക്കാ​ർ വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​ന​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ പു​റം​ലോ​ക​ത്ത്​ എ​ന്താ​ണ്​ സം​ഭ​വി​ക്കു​ന്ന​തെ​ന്ന​റി​യാ​ൻ ക​ശ്​​മീ​രി​ലു​ള്ള​വ​ർ റേ​ഡി​യോ​യെ ആ​ണ്​ ആ​ശ്ര​യി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airindia newsradio kashmir
News Summary - Radio Kashmir renamed All India Radio
Next Story