രഥയാത്ര: ഹരജിയുമായി ബി.ജെ.പി സുപ്രീംകോടതിയിൽ
text_fieldsകൊൽക്കത്ത: ബംഗാളിനെ കാവി പുതപ്പിക്കാൻ ലക്ഷ്യമിട്ട് ബി.ജെ.പി പ്രഖ്യാപിച്ച രഥയാത്ര വ ിഷയത്തിൽ കൽക്കത്ത ഹൈകോടതി ഡിവിഷൻ ബെഞ്ചിൽനിന്നുണ്ടായ ഇടപെടലിനുപിന്നാലെ അപ്ര തീക്ഷിത തിരിച്ചടി ഒഴിവാക്കാൻ സുപ്രീംകോടതിയിലും ഹരജി.
പശ്ചിമ ബംഗാൾ സർക്കാർ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് ബി.ജെ.പി ബംഗാൾ ഘടകത്തിെൻറ നീക്കം. അനുമതി റദ്ദാക്കാൻ ഹരജി ലഭിച്ചാൽ തീർപ്പാക്കുംമുമ്പ് തങ്ങളുടെ പ്രതികരണം കൂടി തേടണമെന്ന കവിയറ്റ് ഹരജിയാണ് നൽകിയത്. പാർട്ടി അധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു തീരുമാനം. എന്നാൽ, സംസ്ഥാനത്ത് വർഗീയത ഇളക്കിവിടാൻ ലക്ഷ്യമിട്ടാണ് യാത്രയെന്ന് ആരോപിച്ച് യാത്രക്ക് മമത സർക്കാർ അനുമതി റദ്ദാക്കി.
ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചുവെങ്കിലും സിംഗിൾ ബെഞ്ച് സർക്കാറിനൊപ്പം നിന്നു. ജനുവരി ഒമ്പതുവരെ യാത്ര നിർത്തിവെക്കാനായിരുന്നു നിർദേശം. ഇതിനെതിരെയാണ് ബി.ജെ.പി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ബംഗാൾ സർക്കാറിനെ വിമർശിച്ച രണ്ടംഗ ബെഞ്ച്, വിഷയത്തിൽ ഡിസംബർ 14നകം തീരുമാനമെടുക്കണമെന്ന് ബംഗാൾ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി എന്നിവർക്ക് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
