Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദീപ്​ സിദ്ദുവിനെ...

ദീപ്​ സിദ്ദുവിനെ കുറിച്ച്​ വിവരം നൽകുന്നവർക്ക്​ ഒരു ലക്ഷം രൂപ ഇനാം

text_fields
bookmark_border
ദീപ്​ സിദ്ദുവിനെ കുറിച്ച്​ വിവരം നൽകുന്നവർക്ക്​ ഒരു ലക്ഷം രൂപ ഇനാം
cancel

ന്യൂഡൽഹി: ദീപ്​ സിദ്ദുവിനെയും കൂട്ടാളികളേയും കുറിച്ച്​ വിവരം നൽകുന്നവർക്ക്​ ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച്​ ഡൽഹി പൊലീസ്​. ജാ ജബിർ സിങ്​, ഭുട്ട സിങ്, സുഖ്​ദേവ്​ സിങ്​, ഇഖ്​ബാൽ സിങ്​ എന്നിവരെ കുറിച്ച്​ വിവരം നൽകുന്നവർക്ക്​ 50,000 രൂപയും ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്​. റിപബ്ലിക്​ ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ്​ സിദ്ദുവിനേയും കൂട്ടരേയും തേടി ഡൽഹി ​െപാലീസ്​ എത്തിയത്​.

ദീപ്​ സിദ്ദുവിനായി ഡൽഹി പൊലീസ്​ അന്വേഷണം ശക്​തമാക്കിയിട്ടുണ്ട്​. ഇതുമായി ബന്ധപ്പെട്ട്​ ഡൽഹിയിലും പഞ്ചാബിലും വ്യാപകമായി റെയ്​ഡുകൾ പുരോഗമിക്കുന്നു​. റിപബ്ലിക്​ ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്​ 44 കേസുകളാണ്​ ഇതുവരെ രജിസ്റ്റർ ചെയ്​തത്​. 122 പേരെ കേസുകളിൽ അറസ്റ്റ്​ ചെയ്യുകയും ചെയ്​തു​.

ജനുവരി 26ന്​ കർഷകർ നടത്തിയ റാലിക്കിടെ അക്രമസംഭവങ്ങളുണ്ടായിരുന്നു. ദീപ്​ സിദ്ദുവിന്‍റെ നേതൃത്വത്തിലാണ്​ ചെ​ങ്കോട്ടയിൽ അക്രമങ്ങൾ അരങ്ങേറിയതെന്നും സിഖ്​ പതാക ഉയർത്തിയതെന്നും കർഷകർ ആരോപിച്ചിരുന്നു. പിന്നീട്​ ദീപ്​ സിദ്ദുവിന്‍റെ ബി.ജെ.പി ബന്ധത്തെ കുറിച്ചും ആരോപണമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deep Sidhu
News Summary - R-Day Violence: ₹ 1 Lakh Reward Announced For Leads On Actor Deep Sidhu
Next Story