ബിഹാറിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാഷ്ട്രീയംവിട്ട് ലാലുവിന്റെ മകൾ
text_fieldsപട്ന: ബിഹാറിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാഷ്ട്രീയംവിട്ട് ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ. ശനിയാള്ചയാണ് രാഷ്ട്രീയം വിടുകയാണെന്ന് അവർ അറിയിച്ചത്. കുടുംബവുമായി കൂടുതൽ സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അവർ പറഞ്ഞു.
എക്സിലെ പോസ്റ്റിലൂടെയാണ് രാഷ്ട്രീയം വിടുകയാണെന്ന തീരുമാനം അവർ അറിയിച്ചത്. ഞാൻ രാഷ്ട്രീയം വിടുകയാണ്. ഇതാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെടുന്നത്. ഇനിയും പഴികേൾക്കാനില്ലെന്നും അവർ എക്സ് പോസ്റ്റിൽ കുറിച്ചു.
ഡോക്ടറായ അചാര്യ നിലവിൽ ഭർത്താവിനൊപ്പം സിംഗപ്പൂരിലാണ് താമസിക്കുന്നത്. രാജ്യസഭ എം.പിയാണ് സഞ്ജയ് യാദവ്. തേജസ്വി യാദവിന്റെ അടുത്ത സുഹൃത്താണ് റമീസ്. എന്നാൽ, ഇതുസംബന്ധിച്ച് പ്രതികരിക്കാൻ ഇവർ രണ്ട് പേരും തയാറായിട്ടില്ല. നേരത്തെ വർഷങ്ങൾക്ക് മുമ്പ് ആചാര്യ പിതാവ് ലാലുവിന് വൃക്കകൾ ദാനം നൽകിയിരുന്നു.
തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും ഒഴിവാക്കിയതിൽ അവർക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. തേജസ്വിക്കായി അവർ പ്രചാരണവുംനടത്തിയിരുന്നു. ഇതിൽ പാർട്ടിയിൽ അതൃപ്തിയുണ്ടായെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനൊടുവിലാണ് ലാലുവിന്റെ മകളിന്റെ സജീവരാഷ്ട്രീയത്തിൽ നിന്നുള്ള മടക്കം.
കനത്ത തിരിച്ചടിയാണ് തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആർ.ജെ.ഡിക്ക് ഉണ്ടായത്. കഴിഞ്ഞ വർഷം 74 സീറ്റുകൾ നേടിയ ആർ.ജെ.ഡി ഇക്കുറി 25ലേക്ക് ഒതുങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

