Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദീൻദയാൽ ഉപാധ്യായയുടെ...

ദീൻദയാൽ ഉപാധ്യായയുടെ നേട്ടങ്ങൾ ചോദ്യം ചെയ്​ത ​െഎ.എ.എസ്​ ഒാഫീസർക്ക്​ സ്ഥലം മാറ്റം

text_fields
bookmark_border
ദീൻദയാൽ ഉപാധ്യായയുടെ നേട്ടങ്ങൾ ചോദ്യം ചെയ്​ത ​െഎ.എ.എസ്​ ഒാഫീസർക്ക്​ സ്ഥലം മാറ്റം
cancel

ന്യൂഡൽഹി: ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ ഭാരതീയ ജന സംഘി​െൻറ സ്ഥാപക നേതാവായ ദീൻദയാൽ ഉപാധ്യായ​യുടെ നേട്ടങ്ങൾ ചോദ്യം ചെയ്​ത െഎ.എ.എസ്​ ഒാഫീസർക്ക്​ സ്ഥലം മാറ്റം. ഛത്തിസ്​ഗഡിലെ െഎ.എ.എസ്​ ഒാഫീസർ ശിവ്​ ആനന്ദ്​ തയലാണ്​ പണ്ഡിറ്റ്​ ഉപാധ്യായയെ ഇകഴ്​ത്തി ഫേസ്​ബുക്ക്​ പോസ്​റ്റിട്ടത്​.
‘‘പണ്ഡിറ്റ്​ ഉപാധ്യായയുടെ പേരിലുള്ള ഗ്രന്ഥങ്ങളോ അദ്ദേഹത്തി​െൻറ പ്രത്യശാസ്​ത്രപരമായ നിലപാടോ അതിലൂന്നികൊണ്ട്​ ജനപ്രിയ വോട്ടുകൾ​െകാണ്ട്​ വിജയിച്ച ഒരു തെരഞ്ഞെടുപ്പോ കാണാൻ കഴിയില്ല. എന്താണ്​ ജന സംഘി​െൻറ സ്ഥാപകനായ ദീൻദയാൽ ഉപാധ്യായയുടെ നേട്ടങ്ങളെന്ന്​ അറിയേണ്ടതുണ്ടെന്നും ശിവ്​ ആനന്ദ്​ ഫേസ്​ബക്കിൽ കുറിച്ചു. എന്നാൽ പോസ്​റ്റ്​ വിവാദമായതിനു പിറകെ അദ്ദേഹത്തിനുള്ള സ്ഥലമാറ്റ ഉത്തരവും എത്തി.
 അതികായരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയല്ല താൻ ചെയ്​തതെന്നും വായനയുടെയും അന്വേഷണത്തി​െൻറയും ഭാഗമായുള്ള സംശയങ്ങൾ ഉന്നയിച്ചതാണെന്നും അതിൽ ക്ഷമചോദിക്കുന്നുവെന്നും ശിവ്​ ആനന്ദ്​  മറ്റൊരു പോസ്​റ്റിലൂടെ അറിയിച്ചു. എന്നാൽ വിവാദ പോസ്​റ്റ്​ അദ്ദേഹം ​െചയ്​തിട്ടില്ല.
2012 ൽ സിവിൽ സർവ്വീസിൽ 68ാം റാങ്ക്​ നേടിയ വ്യക്തിയാണ്​ ശിവ്​ ആനന്ദ്​ തയൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deen Dayal UpadhyayBharatiya Jana SanghBJP
News Summary - Questioning Deen Dayal Upadhyay’s Achievements IAS Officer get Transfer
Next Story