ഉത്തരമില്ലാതെ ചോദ്യേചാർച്ച
text_fieldsന്യൂഡൽഹി: 28 ലക്ഷം വിദ്യാർഥികളെ ദുരിതത്തിലാക്കിയ സി.ബി.എസ്.ഇ ചോദ്യക്കടലാസ് ചോർച്ച കേന്ദ്ര സർക്കാറിന് പുതിയ കുരുക്കായി. മാനവശേഷി വികസനമന്ത്രി പ്രകാശ് ജാവ്ദേക്കർ, സി.ബി.എസ്.ഇ മേധാവി അനിത കർവാൾ എന്നിവർ രാജിവെക്കണമെന്ന് ആവശ്യമുയർന്നിരിക്കെ, ചോർച്ചയുമായി ബന്ധപ്പെട്ട് രണ്ടു ഡസൻ ആളുകളെ പ്രത്യേകാന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ഡൽഹിയിലെ വിദ്യ കോച്ചിങ് സെൻറർ ഉടമ വിക്കിയെയും 18 വിദ്യാർഥികളടക്കം 24 പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യക്കടലാസ് ചോർച്ച ഡൽഹി പൊലീസിനെ കൂടാതെ ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്.
വാട്സ്ആപ്പിലൂടെ ചോദ്യക്കടലാസിെൻറ ൈകയെഴുത്തുപ്രതി പ്രചരിച്ചതിെൻറ സ്ക്രീൻഷോട്ടുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കോച്ചിങ് സെൻററിനു പുറമേ ഡൽഹി രജീന്ദർ നഗറിലെ രണ്ട് സ്കൂളുകൾക്കും ചോർച്ചയിൽ പങ്കുള്ളതായി അന്വേഷണ സംഘത്തിന് ഫാക്സ് സന്ദേശം ലഭിച്ചിട്ടുണ്ട്. സന്ദേശത്തിെൻറ ഉറവിടം വ്യക്തമല്ല. കേന്ദ്രത്തിനും സി.ബി.എസ്.ഇക്കുമെതിരെ രോഷാകുലരായ വിദ്യാർഥികളും രക്ഷിതാക്കളും ഡൽഹിയിൽ പ്രകടനം നടത്തി. എല്ലാ പേപ്പറുകളും ചോർന്നിട്ടുണ്ട്, മുഴുവൻ പരീക്ഷകളും റദ്ദാക്കിയാൽ മാത്രമേ തങ്ങൾ പരീക്ഷ എഴുതൂ എന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കറിെൻറ രാജി കോൺഗ്രസ് ആവശ്യപ്പെട്ടു.
എന്നാൽ, ചോർച്ച വ്യാപകമായിട്ടില്ലെന്നും പ്രതികളെ എത്രയും പെെട്ടന്ന് പിടികൂടുമെന്നും മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. താനും ഒരു പിതാവാണെന്നും ചോദ്യേപപ്പർ ചോർച്ച ഉണ്ടാക്കിയ മനഃപ്രയാസം മൂലം കഴിഞ്ഞ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചോദ്യക്കടലാസ് ചോർന്ന വിഷയങ്ങളുടെ പരീക്ഷ വീണ്ടും നടത്തുന്ന തീയതി തിങ്കളാഴ്ചയോടെ തീരുമാനിച്ചേക്കും.
പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ മേധാവി അനിത കർവാൾ മന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തി. ചോദ്യം ചോർന്നതിനെതുടർന്ന് സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്ക്, പ്ലസ് ടു ഇക്കണോമിക്സ് പരീക്ഷകളാണ് ബുധനാഴ്ച റദ്ദാക്കിയത്. ആവർത്തിക്കുന്ന ചോർച്ചകൾക്കു വിശദീകരണം നൽകാൻ പാടുപെടുകയാണ് സർക്കാർ. കർണാടക തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപനത്തിനുമുേമ്പ ചോർന്നതിനു തൊട്ടുപിന്നാലെയാണ് സി.ബി.എസ്.ഇ ചോദ്യചോർച്ച. ചോദ്യക്കടലാസ് ചോരാനുള്ള സാധ്യതയെക്കുറിച്ച മുന്നറിയിപ്പുകൾ കേന്ദ്രം അവഗണിച്ചതായും പറയുന്നുണ്ട്.
സ്റ്റാഫ് സെലക്ഷൻ കമീഷെൻറ പരീക്ഷ നടത്തിപ്പു ക്രമക്കേട് വിവാദവും ബാക്കിനിൽക്കുന്നു. ഡാറ്റാ വിവരം, ആധാർ വിവരം തുടങ്ങിയവ ചോർന്നത് പുറമെ. കാവൽക്കാരൻ ദുർബലനായതാണ് ചോർച്ച ആവർത്തിക്കുന്നതിന് കാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. എല്ലാറ്റിലും ചോർച്ചതന്നെ; അദ്ദേഹം പരിഹസിച്ചു.
അന്വേഷണം നേരേചൊവ്വേ നടക്കാൻ സി.ബി.എസ്.ഇയുടെ ചുമതല വഹിക്കുന്ന അനിത കർവാളിനെ മാറ്റിനിർത്തണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ചില അധ്യാപകരും രക്ഷിതാക്കളും ഡൽഹി ഹൈകോടതിയെ സമീപിക്കാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
