ചോദ്യ ചോർച്ച പ്രചാരണം: സമൂഹ മാധ്യമ മേധാവികളുമായി ചർച്ച നടത്തി സി.ബി.എസ്.ഇ
text_fieldsന്യൂഡൽഹി: 10, 12 ക്ലാസ് ബോർഡ് പരീക്ഷ ചോദ്യപേപ്പർ ചോർന്നുവെന്ന സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം തടയാൻ കേന്ദ്ര സർക്കാറിന് കീഴിലെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിലെ (സി.ഇ.ആർ.ടി-ഇൻ) ഉദ്യോഗസ്ഥരുമായും വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോം മേധാവികളുമായും സി.ബി.എസ്.ഇ അധികൃതർ ചർച്ച നടത്തി.
സമൂഹ മാധ്യമങ്ങളിൽ ചോദ്യപേപ്പറുകൾ ലഭിക്കുമെന്ന തരത്തിൽ കഴിഞ്ഞ മാസമാണ് ലിങ്ക് വ്യാപകമായി പ്രചരിച്ചത്. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും പരീക്ഷകളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ ബോർഡ് ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും സി.ബി.എസ്.ഇ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ബന്ധപ്പെട്ടവരുമായി സി.ബി.എസ്.ഇ ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തിയത്. പരീക്ഷകളുമായി ബന്ധപ്പെട്ട് തെറ്റായ ഉള്ളടക്കം കണ്ടെത്തിയാൽ ലിങ്കുകൾ നൽകുകയും നിയമാനുസൃതമായി നടപടിയെടുക്കാൻ സമൂഹ മാധ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുമെന്നും സി.ബി.എസ്.ഇ ഉദ്യോഗസ്ഥർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.