രോഗിയുമായി ഫോണിൽ സംസാരിച്ച കുടുംബത്തെ ക്വാറൻറീനിലാക്കി
text_fieldsപോർട്ട് ബ്ലെയർ: കോവിഡ് ബാധിതനായ ബന്ധുവുമായി ഫോണിൽ സംസാരിച്ചതിന് നാലംഗ കുടുംബത്തെ വീട്ടിൽ ക്വാറൻറീനിലാ ക്കിയതായി പരാതി. ആൻഡമാൻ നിക്കോബാറിലാണ് സംഭവം.
സർക്കാർ ജീവനക്കാരിയായ യുവതിയും കുടുംബവുമാണ് ഫോൺ സംഭാഷണ ത്തിെൻറ പേരിൽ സമ്പർക്കവിലക്ക് നേരിടുന്നത്. ആൻഡമാൻ ക്രോണിക്കിളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഫോണിൽ സംസാരിച്ചിട്ടുണ്ടോ എന്ന കാര്യം തെൻറ ഭർതൃപിതാവിനോട് ആരോഗ്യവകുപ്പ് അധികൃതർ ഫോൺ വിളിച്ച് ചോദിച്ചിരുന്നതായി യുവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തുടർന്ന്, കുടുംബത്തിലെ നാലുപേരോടും 28 ദിവസം പുറത്തിറങ്ങരുതെന്നും വീട്ടിൽ ക്വാറൻറീനിൽ കഴിയണമെന്നും അധികൃതർ നിർദേശിക്കുകയായിരുന്നുവത്രെ. അവർ ആവശ്യപ്പെട്ടതുപ്രകാരം സമ്പർക്ക വിലക്ക് സംബന്ധിച്ച് വീടിന് പുറത്ത് അറിയിപ്പ് ഒട്ടിച്ചതായും യുവതി പറഞ്ഞു.
“കോവിഡ് ബാധിച്ച ബന്ധുവിനെ ഫോൺ വിളിച്ച് ക്ഷേമാന്വേഷണം നടത്തിയിരുന്നു. രോഗം ബാധിച്ചവരുമായോ അവരുമായി സമ്പർക്കമുള്ളവരുമായോ ഞങ്ങൾ അടുത്തിടപഴകിയിട്ടില്ല. ടെലിഫോൺ സംഭാഷണത്തിന് കോവിഡ് പരത്താൻ കഴിയുമോ? ഈ അറിയിപ്പ് ഒട്ടിച്ചുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ കടമ നിർവഹിച്ചു. ഞങ്ങൾക്ക് മറ്റൊന്നും അറിയില്ല” അവർ പറഞ്ഞു. ഈ അറിയിപ്പ് എെൻറ ജോലിസ്ഥലത്തും അയൽക്കാർക്കിടയിലും പരിഭ്രാന്തി സൃഷ്ടിച്ചേക്കാം. ഞങ്ങൾ ഒരു ടെലിഫോൺ സംഭാഷണം മാത്രമാണ് നടത്തിയത്. എന്തിനാണ് ക്വാറൻറീനിലാക്കിയതെന്ന് വ്യക്തമല്ല -അവർ കൂട്ടിച്ചേർത്തു.
ഇതുസംബന്ധിച്ച് ട്വിറ്ററിൽ ചോദ്യമുന്നയിച്ചതിന് ആൻഡമാൻ ക്രോണിക്കിളിെൻറ മുൻ ന്യൂസ് എഡിറ്റർ സുബൈർ അഹമ്മദിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
