സമ്പർക്ക വിലക്കിലുള്ള യുവാവ് വൃദ്ധയെ കടിച്ചുകൊന്നു
text_fieldsചെന്നൈ: തമിഴ്നാട്ടിലെ തേനിയിൽ വീട്ടിൽ സമ്പർക്ക വിലക്കിലായിരുന്ന യുവ വ്യാപാരി ഇറങ്ങിയോടി റോഡരികിൽ നിന്ന വൃദ്ധയെ കടിച്ചുകൊന്ന സംഭവം പരിഭ്രാന്തി പരത്തി. സംഭവത്തിൽ തേനി ബോഡിനായ്ക്കന്നൂർ കറുപ്പസാമി കോവിൽ വീഥി സുന്ദർരാജിനെ (33) അറസ്റ്റ് ചെയ്തു. 70കാരിയായ നാച്ചിയമ്മാളിനാണ് ദാരണാന്ത്യമുണ്ടായത്.
മാനസികവിഭ്രാന്തിയെ തുടർന്ന് ഇറങ്ങിയോടിയ സുന്ദർരാജ് റോഡരികിൽ നിന്ന നാച്ചിയമ്മാളിനെ കടിച്ച് പരിക്കേൽപിക്കുകയായിരുന്നു. നാച്ചിയമ്മാളെ തേനി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും ശനിയാഴ്ച പുലർച്ച മരിച്ചു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സുന്ദർരാജിനെ ബോഡി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബോഡിനായ്ക്കന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
