Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലിത്തീറ്റ കുംഭകോണം; ലാലുവി​െൻറ വിധി നാളെ

text_fields
bookmark_border
കാലിത്തീറ്റ കുംഭകോണം; ലാലുവി​െൻറ വിധി നാളെ
cancel

റാഞ്ചി: ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്​ പ്രതിയായ കാത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷ വിധി നാളെ. അഭിഭാഷകൻ വിന്ദേശ്വരി പ്രസാദി​​​െൻറ നിര്യാണത്തെ തുടർന്നാണ്​ വിധി പറയുന്നത്​ നീട്ടിവെച്ചത്​. കേസിൽ ഇന്ന്​ വിധി പറയുമെന്ന്​ കരുതി ലാലുപ്രസാദ്​  അടക്കം 16 പ്രതികൾ റാഞ്ചി സി.ബി.ഐ പ്രത്യേക കോടതിയിൽ ഹാജരായിരുന്നു.

മൃഗസംരക്ഷണ വകുപ്പിന്​ കാലിത്തീറ്റ വാങ്ങിയതുമായി ബന്ധപ്പെട്ട് 900 കോടിയോളം രൂപ തട്ടിയ കേസുകളാണ് ലാലുവിനും കൂട്ടര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തത്. പല ട്രഷറികളില്‍ നിന്ന് പലപ്പോഴായാണ്​ തുക പിന്‍വലിച്ചത്.  1991-96 കാ​ല​ത്ത്​ വ്യാ​ജ ബി​ൽ ന​ൽ​കി ഡി​യോ​ഹ​ർ ജി​ല്ല ട്ര​ഷ​റി​യി​ൽ​നി​ന്ന്​ 89 ല​ക്ഷം രൂ​പ പി​ൻ​വ​ലി​ച്ച കേ​സി​ലാ​ണ്​ വി​ധി. കും​ഭ​കോ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ലാ​ലു​വി​നെ​തി​രെ സി.​ബി.​െ​എ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ആ​റു​കേ​സു​ക​ളി​ൽ ര​ണ്ടാ​മ​േ​ത്ത​താ​ണി​ത്. 34 പ്ര​തി​ക​ളി​ൽ 11 പേ​ർ വി​ചാ​ര​ണ​വേ​ള​യി​ൽ മ​രി​ച്ചു. 

ലാലു പ്രസാദ്, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്ര എന്നിവര്‍ ഉള്‍പ്പെടെ 22 പേരാണ് കേസില്‍ പ്രതികളായുണ്ടായിരുന്നത്. ഇതില്‍ ലാലു അടക്കം 16 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ജഗനാഥ് മിശ്രയെ അടക്കം 6 പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. നിലവില്‍ ബിര്‍സമുണ്ട ജയിലിലാണ് ലാലു അടക്കമുള്ള 16 പേര്‍.

ഝാ​ര്‍ഖ​ണ്ഡി​ലെ സി​ങ്ങ്ഭൂം ജി​ല്ല​യി​ലെ ചാ​യി​ബാ​സ ട്ര​ഷ​റി​യി​ല്‍ നി​ന്ന്​ 37.5 കോ​ടി ത​ട്ടി​യെ​ന്ന ആ​ദ്യ കേ​സി​ൽ, 2013ൽ ​ലാലുവിന്​ അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വും 25 ല​ക്ഷം രൂ​പ പി​ഴയും ലഭിച്ചിരുന്നു. തുടർന്ന്​ ലാ​ലു​വി​നെ ലോ​ക്​​സ​ഭ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ​നി​ന്ന്​ വി​ല​ക്കി​യി​രു​ന്നു. 87 ദി​വ​സം ജ​യി​ലി​ൽ കി​ട​ന്ന അ​ദ്ദേ​ഹം സു​പ്രീം​കോ​ട​തി ജാ​മ്യം ന​ൽ​കി​യ​തോ​ടെ​യാ​ണ്​ പു​റ​ത്തി​റ​ങ്ങി​യ​ത്. 

ആ​ദ്യ കേ​സി​ലെ വി​ധി​യെ​തു​ട​ർ​ന്ന്, മ​റ്റ്​ കേ​സു​ക​ളി​ൽ ലാ​ലു​വി​നെ​തി​രാ​യ വി​ചാ​ര​ണ 2014ൽ ​ഝാ​ർ​ഖ​ണ്ഡ്​ ഹൈ​കോ​ട​തി സ്​​റ്റേ ചെ​യ്​​തി​രു​ന്നു. ഒ​രു കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ഒ​രാ​ളെ, ​സ​മാ​ന​കേ​സു​ക​ളി​ൽ അ​തേ സാ​ക്ഷി​ക​ളു​ടെ​യും തെ​ളി​വു​ക​ളു​ടെ​യും പേ​രി​ൽ വീ​ണ്ടും വി​ചാ​ര​ണ ചെ​യ്യാ​നാ​കി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു സ്​​റ്റേ. എ​ന്നാ​ൽ, പി​ന്നീ​ട്​ സ്​​​റ്റേ സു​പ്രീം​കോ​ട​തി നീ​ക്കു​ക​യും ലാ​ലു വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന്​ വി​ധി​ക്കു​ക​യു​മാ​യി​രു​ന്നു. 

ലാലുവിനെയും കുടുംബത്തിനെയും ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് കേസ് എന്നാണ് ആർ.ജെ.ഡി ആരോപിക്കുന്നത്. ഇതേ ആരോപണം തന്നെയാണ് ലാലുവും കാലങ്ങളായി ഉന്നയിക്കുന്നത്. 


 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Quantum of sentence for Lalu Yadav in a fodder scam case to be pronounced tomorrow -India News
Next Story