ആധാറിന് സുരക്ഷ കൂട്ടാൻ ക്യൂ.ആർ കോഡ്
text_fieldsന്യൂഡൽഹി: ആധാറിെൻറ സ്വകാര്യത കാത്തുസൂക്ഷിക്കാൻ ക്യൂ.ആർ കോഡ് (ക്വിക്ക് റെസ്പോൺസ് കോഡ്) ഏർപ്പെടുത്തുമെന്ന് സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ). വ്യക്തികളുടെ പേര്, വിലാസം, േഫാേട്ടാ, ജനന തീയതി തുടങ്ങിയ രഹസ്യ സ്വഭാവമില്ലാത്ത വിവരങ്ങൾ ഇതിലൂടെ ഉപയോക്താവിന് കൈമാറാം. അതിനാൽ 12 അക്ക ആധാർ നമ്പർ നൽകുന്നതിലൂടെയുള്ള വിവരചോർച്ച തടയാം.
സ്വകാര്യ ഇടപാടുകൾക്ക് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. യു.െഎ.ഡി.എ.െഎയുടെ വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവയിൽനിന്ന് ക്യൂ.ആർ കോഡ് ഉപയോഗിച്ച് ബയോമെട്രിക് തിരിച്ചറിയൽ രേഖ ഡൗൺലോഡ് ചെയ്യാനും പകർപ്പ് എടുക്കാനുമാവും. ഉപയോക്താക്കൾക്ക് പകർപ്പിലെ ആധാർ നമ്പർ മായ്ച്ചശേഷം തിരിച്ചറിയൽ തെളിയിക്കാൻ ക്യൂ.ആർ കോഡ് മാത്രം ഉപയോഗിക്കാം.
