Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗണേശ വിഗ്രഹത്തിനടുത്ത് അശ്ലീല ടെലഗ്രാം ഗ്രൂപ്പിന്‍റെ ക്യൂ ആർ കോഡ് പതിപ്പിച്ച് പണം തട്ടിയെടുത്തു; മഹാരാഷ്ട്രയിൽ മൂന്ന് പേർ പിടിയിൽ

text_fields
bookmark_border
ഗണേശ വിഗ്രഹത്തിനടുത്ത് അശ്ലീല ടെലഗ്രാം ഗ്രൂപ്പിന്‍റെ ക്യൂ ആർ കോഡ് പതിപ്പിച്ച് പണം തട്ടിയെടുത്തു; മഹാരാഷ്ട്രയിൽ മൂന്ന് പേർ പിടിയിൽ
cancel

മുംബൈ: മഹാരാഷ്ട്രയിലെ വാഷിമിൽ ഗണേശ വിഗ്രഹത്തിന് സമീപം അശ്ലീല വിഡിയോ ഗ്രൂപ്പിന്‍റെ ക്യുആർ കോഡ് സ്കാനർ പതിപ്പിച്ച് തട്ടിപ്പ്. നഗരത്തിലെ ഹനുമാൻ ക്ഷേത്രത്തിലുള്ള ജയ് ഭവാനി ഗണേശോത്സവ മണ്ഡലത്തിലാണ് സംഭവം. തട്ടിപ്പിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്മയ് മുധൽ, യുഗാന്ദർ അഫ്യൂൺ, സുബോദ് എന്നീ യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 18-നാണ് കേസിനാസ്പദമായ സംഭവം. വിഗ്രഹത്തിന് സമീപം സ്കാനർ കണ്ടെത്തിയതിന് പിന്നാലെ കമ്മിറ്റി അംഗങ്ങൾ ക്യൂആർ കോഡ് സ്കാൻ ചെയ്തു. എന്നാൽ അശ്ലീല വിഡിയോകളുടെ ലിങ്കുകളടങ്ങുന്ന ഒരു ടെലഗ്രാം ഗ്രൂപ്പിലേക്കാണ് പോയത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

സെപ്റ്റംബർ 17ന് രാത്രി മൂന്നുപേർ രണ്ട് മോട്ടോർ സൈക്കിളുകളിലെത്തുകയും ഗണേശ വിഗ്രഹത്തിനടുത്തെത്തി ക്യുആർ കോഡ് സ്കാനർ വയ്ക്കുന്നതായും സിസിടിവിയിൽ നിന്നും വ്യക്തമായി. മറ്റൊരാൾ അത് പരിശോധിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവരെ പിടികൂടി. പണം സമ്പാദിക്കാനാണ് തങ്ങൾ ക്യൂആർ കോഡ് പതിപ്പിച്ചതെന്നാണ് പ്രതികൾ പറയുന്നത്. ഓരോ സ്കാനിനും 10 മുതൽ 15 രൂപ വരെ പ്രതികൾക്ക് ലഭിച്ചിരുന്നതായും പൊലീസിനോട് പറഞ്ഞു. ക്യുആർ കോഡുകളുടെ ഉറവിടവും പണമടയ്ക്കാനുള്ള സംവിധാനം എങ്ങനെ പ്രവർത്തിച്ചുവെന്നും നഗരത്തിലെ മറ്റ് സ്ഥലങ്ങളിലും സമാനമായ സ്കാനറുകൾ സ്ഥാപിച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three Arrested For Ganesh QR Scam
Next Story