ഖത്തറിലെ വിധി: അപ്പീലിന് 60 ദിവസ സാവകാശം -കേന്ദ്രം
text_fieldsന്യൂഡൽഹി: ഖത്തറിൽ തടവിൽ കഴിയുന്ന മലയാളി അടക്കമുള്ള എട്ട് ഇന്ത്യൻ മുൻ നാവികസേനാംഗങ്ങൾക്ക് ശിക്ഷാ വിധിക്കെതിരെ ഉന്നത കോടതിയിൽ അപ്പീൽ നൽകാൻ 60 ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം.
കോടതിവിധിയുടെ പകർപ്പ് നിയമസംഘത്തിന് കിട്ടിയിട്ടുണ്ട്. അത് രഹസ്യ രേഖയായതിനാൽ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ല. വധശിക്ഷ ഇളവു ചെയ്ത് വ്യത്യസ്ത കാലയളവിലേക്കുള്ള തടവുശിക്ഷയാക്കി മാറ്റുന്നതായിരുന്നു ഡിസംബർ 20ലെ വിധി. നിശ്ചിത സമയത്തിനുള്ളിൽ അപ്പീൽ നൽകുന്നതിന് നടപടികൾ മുന്നോട്ടുനീക്കുന്ന നിയമസംഘവുമായും കുടുംബാംഗങ്ങളുമായി സർക്കാർ ബന്ധപ്പെട്ടു വരുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

