വെള്ളപ്പൊക്കത്തിൽ മുങ്ങിയ തെരുവിൽ കൂറ്റൻ പെരുമ്പാമ്പ്, വൈറലായി വിഡിയോ
text_fieldsമുംബൈ: കനത്ത മഴയെത്തുടർന്ന് നവി മുംബൈയിലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ തെരുവിലൂടെ പെരുമ്പാമ്പ് ഇഴഞ്ഞു നീങ്ങുന്ന കാഴ്ച വൈറലാകുന്നു. വിഡിയോയിൽ, കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലൂടെ പെരുമ്പാമ്പ് ശാന്തമായി നീന്തുന്നത് കാണാം, വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന റോഡിൽ പെരുമ്പാമ്പ് പെട്ടെന്ന് പ്രത്യക്ഷപ്പെടുകയായിരുന്നു.
‘റോക്ക് പൈത്തൺ..’ എന്ന അടിക്കുറിപ്പോടെ @sarpmitr_ashtvinayak_more എന്നയാളാണ് ഇൻസ്റ്റാഗ്രാമിൽ ഈ വിഡിയോ പങ്കിട്ടത്. ശേഷം 6.7 ദശലക്ഷത്തിലധികം വ്യൂസും 268,000ത്തിലധികം ലൈക്കുകളും ഈ വിഡിയോ നേടി.
നിരവധി കമന്റുകളാണ് വിഡിയോക്കു താഴെ വരുന്നത്. ‘പാവം പരിഭ്രാന്തിയിലാണെന്ന് തോന്നുന്നു’, ഒരാൾ അഭിപ്രായപ്പെട്ടു. ‘ദയവായി വനം വകുപ്പിനെയോ മറ്റോ വിളിക്കൂ. പാമ്പ് സമ്മർദ്ദത്തിലായിരിക്കാം. കാണാൻ കഴിയാത്തതിനാൽ വാഹനം കയറി അതിന് പരിക്കേൽക്കാൻ സാധ്യതയുണ്ട്,’ മറ്റൊരാൾ ആവശ്യപ്പെട്ടു.
‘അവർ നമുക്ക് ചുറ്റുമുണ്ട്, 99% തവണയും ശ്രദ്ധിക്കപ്പെടാതെ. അവർ നമ്മളോടൊപ്പം ജീവിക്കാൻ പൊരുത്തപ്പെട്ടിട്ടുണ്ടെങ്കിൽ, നമ്മൾ അനാവശ്യമായി കെട്ടിടങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കാതെ പ്രകൃതിദത്തമായ പ്രദേശങ്ങൾ നിലനിർത്തണമെന്നാണ് മറ്റൊരാൾ പറയുന്നത്. മഴക്കാലത്ത് മുംബൈയിൽ പെരുമ്പാമ്പിനെ കാണുന്നത് ഇതാദ്യമല്ല.
കഴിഞ്ഞ വർഷം, ആരേ കോളനി വനത്തിന് സമീപം ആറടി നീളമുള്ള ഒരു ഇന്ത്യൻ പെരുമ്പാമ്പ് റോഡ് മുറിച്ചുകടക്കുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

