Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപു​തു​ച്ചേ​രി:...

പു​തു​ച്ചേ​രി: എ​ൻ.​ഡി.​എ​ക്ക് വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത് ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ലെ ത​മ്മി​ല​ടി

text_fields
bookmark_border
പു​തു​ച്ചേ​രി: എ​ൻ.​ഡി.​എ​ക്ക് വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത് ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ലെ ത​മ്മി​ല​ടി
cancel
camera_alt

രം​ഗ​സ്വാ​മി

പു​തു​ച്ചേ​രി: കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ൽ എ​ൻ.​ഡി.​എ​ക്ക് വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത് ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ലെ അ​നൈ​ക്യം. എ​ൻ.​ഡി.​എ​യി​ൽ രം​ഗ​സ്വാ​മി ന​യി​ക്കു​ന്ന അ​ഖി​ലേ​ന്ത്യ എ​ൻ.​ആ​ർ കോ​ൺ​ഗ്ര​സ്, ബി.​ജെ.​പി, ല​ക്ഷ്യ ജ​ന​നാ​യ​ക ക​ക്ഷി എ​ന്നീ ക​ക്ഷി​ക​ളാ​ണു​ള്ള​ത്. ഇ​വ​രെ എ​തി​ർ​ത്ത് ഡി.​എം.​കെ, കോ​ൺ​ഗ്ര​സ്, വി​ടു​ത​ലൈ ശി​റു​തൈ​ക​ൾ ക​ക്ഷി ഉ​ൾ​പ്പെ​ടു​ന്ന ഇ​ൻ​ഡ്യ സ​ഖ്യ​മാ​ണ് ക​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്ക് പു​റ​മെ വി​ജ​യ് യു​ടെ ടി.​വി.​കെ​യും സീ​മാ​ന്റെ നാം ​ത​മി​ഴ​ർ ക​ക്ഷി​യും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. അ​ഞ്ച് സീ​റ്റു​ക​ളി​ൽ ഡി.​എം.​കെ​യും കോ​ൺ​ഗ്ര​സും ത​മ്മി​ൽ സൗ​ഹൃ​ദ മ​ത്സ​ര​വും അ​ര​ങ്ങേ​റി. ഒ​രു​ഘ​ട്ട​ത്തി​ൽ ഇ​ൻ​ഡ്യ സ​ഖ്യ​ക​ക്ഷി​ക​ളാ​യ സി.​പി.​ഐ, സി.​പി.​എം, വി​ടു​ത​ലൈ ശി​റു​തൈ​ക​ൾ ക​ക്ഷി എ​ന്നി​വ കോ​ൺ​ഗ്ര​സി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​വ​രെ ഒ​ഴി​വാ​ക്കി ഡി.​എം.​കെ​യും കോ​ൺ​ഗ്ര​സും ഏ​ക​പ​ക്ഷീ​യ​മാ​യി സീ​റ്റ് വി​ഭ​ജ​ന​വും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വും ന​ട​ത്തി​യ​താ​ണ് ഇ​വ​രെ പ്ര​കോ​പി​പ്പി​ച്ച​ത്. പു​തു​ച്ചേ​രി​യി​ലെ മ​തേ​ത​ര ക​ക്ഷി​ക​ളെ എ​ൻ.​ഡി.​എ​ക്കെ​തി​രാ​യി അ​ണി​നി​ര​ത്തു​ന്ന​തി​ൽ ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന് ക​ഴി​യാ​ത്ത​താ​ണ് പോ​രാ​യ്മ​യാ​യ​ത്. കോ​ൺ​ഗ്ര​സ് 16 സീ​റ്റു​ക​ളി​ലും ഡി.​എം.​കെ 14 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ച്ചു.

മ​റ്റൊ​രു സ​ഖ്യ​ക​ക്ഷി​യാ​യ തി​രു​മാ​വ​ള​വ​ന്റെ വി​ടു​ത​ലൈ ശി​റു​തൈ​ക​ൾ ക​ക്ഷി (വി.​സി.​കെ) മൂ​ന്ന് സീ​റ്റു​ക​ളി​ൽ ത​നി​ച്ചാ​ണ് മ​ത്സ​രി​ച്ച​ത്. അ​ഞ്ച് സീ​റ്റു​ക​ളി​ൽ കോ​ൺ​ഗ്ര​സും ഡി.​എം.​കെ​യും ത​മ്മി​ൽ സൗ​ഹൃ​ദ മ​ത്സ​രം ന​ട​ന്ന​തും വി​ന​യാ​യി. ഇ​ട​തു​ക​ക്ഷി​ക​ൾ ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന് പു​റ​ത്താ​യി​രു​ന്നു. സി.​പി.​എം ര​ണ്ട് സീ​റ്റു​ക​ളി​ലും സി.​പി.​ഐ ഒ​രു സീ​റ്റി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​രു​ന്നു.

2024ൽ ​ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​തു​ച്ചേ​രി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ വി.​വൈ​ദ്യ​ലിം​ഗം ത​ട്ടാ​ഞ്ചാ​വ​ടി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ജ​ന​വി​ധി തേ​ടി​യ​തും ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ൽ മു​റു​മു​റു​പ്പി​ന് കാ​ര​ണ​മാ​യി. മു​തി​ർ​ന്ന നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി.​നാ​രാ​യ​ണ​സാ​മി​യെ മാ​റ്റി​നി​ർ​ത്തി​യ​തും കോ​ൺ​ഗ്ര​സി​ൽ അ​മ​ർ​ഷം പു​ക​ഞ്ഞി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളി​ൽ​നി​ന്നു​ള്ള നേ​താ​ക്ക​ളു​ടെ രാ​ജി​ക​ളും കൂ​റു​മാ​റ്റ​വും വ്യാ​പ​ക​മാ​യി അ​ര​ങ്ങേ​റി​യി​രു​ന്നു. ഇ​തെ​ല്ലാം എ​ൻ.​ഡി.​എ​ക്ക് ഗു​ണ​ക​ര​മാ​വു​ക​യാ​യി​രു​ന്നു. ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ലെ ഘ​ട​ക​ക​ക്ഷി​ക​ളെ ഏ​കോ​പി​പ്പി​ച്ച് ഐ​ക്യ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ടി​രു​ന്നു​വെ​ങ്കി​ൽ ബി.​ജെ.​പി-​എ​ൻ.​ആ​ർ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റു​ന്ന​ത് ത​ട​യാ​നാ​വു​മാ​യി​രു​ന്നു​വെ​ന്നാ​ണ് നി​രീ​ക്ഷ​ക​ർ പ​റ​യു​ന്ന​ത്. സം​സ്ഥാ​ന-​കേ​ന്ദ്ര സ​ർ​ക്കാ​റു​ക​ൾ​ക്കെ​തി​രാ​യ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ശ​ക്ത​മാ​യി​രു​ന്നു​വെ​ങ്കി​ലും അ​ത് മു​ത​ലാ​ക്കാ​ൻ ഇ​ൻ​ഡ്യ സ​ഖ്യം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലും ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ഹൈ​ക​മാ​ൻ​ഡ് ആ​ത്മാ​ർ​ഥ​മാ​യ ശ്ര​മം ന​ട​ത്തി​യി​ല്ലെ​ന്നും വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ​ക്ക് അ​ഭി​പ്രാ​യ​മു​ണ്ട്.

76കാ​ര​നാ​യ എ​ൻ.​ആ​ർ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ൻ.​രം​ഗ​സ്വാ​മി ത​ട്ടാ​ഞ്ചാ​വ​ടി മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ് വി​ജ​യി​ച്ച​ത്. കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ് പോ​രാ​ട്ട​ത്തി​ൽ മ​നം​മ​ടു​ത്താ​ണ് എ​ൻ.​രം​ഗ​സ്വാ​മി 2008ൽ ​പാ​ർ​ട്ടി​വി​ട്ട് എ​ൻ.​ആ​ർ കോ​ൺ​ഗ്ര​സ് രൂ​പ​വ​ത്ക​രി​ച്ച​ത്. നി​ല​വി​ൽ അ​ഞ്ചാം ത​വ​ണ​യാ​ണ് രം​ഗ​സ്വാ​മി മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ലെ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NDAelectionsputhucheryINDIA Alliance
News Summary - Puthucherry: The infighting within the Indian alliance made the NDA's victory easy
Next Story