Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കറൻസിയിൽ ഗാന്ധിയെ മാറ്റി സവർക്കറെ വെക്കണമെന്ന് ഹിന്ദു മഹാസഭ: ‘പാർലമെന്റ് റോഡിന് സവർക്കറുടെ പേരിടണം’

text_fields
bookmark_border
കറൻസിയിൽ ഗാന്ധിയെ മാറ്റി സവർക്കറെ വെക്കണമെന്ന് ഹിന്ദു മഹാസഭ: ‘പാർലമെന്റ് റോഡിന് സവർക്കറുടെ പേരിടണം’
cancel

മീററ്റ്: കറൻസി നോട്ടുകളിൽ മഹാത്മഗാന്ധിക്ക് പകരം വി.ഡി. സവർക്കറുടെയും മറ്റ് സ്വാതന്ത്ര്യ സമരസേനാനികളുടെയും ചിത്രം പതിപ്പിക്കണമെന്ന് അഖിലേന്ത്യ ഹിന്ദു മഹാസഭ. പാർലമെന്റിലേക്കുള്ള റോഡിന് സവർക്കറുടെ പേരിടണമെന്നും കേന്ദ്രസർക്കാറിനയച്ച കത്തിൽ ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു.

ഹിന്ദു മഹാസഭയുടെ മുൻ പ്രസിഡന്റും സ്വാതന്ത്ര്യ സമരസേനാനിയുമായ സവർക്കറിനുള്ള ആദരമായി ഇതുമാറുമെന്നും സംഘടന ചൂണ്ടിക്കാട്ടി. സവർക്കറുടെ 58ാം ചരമവാർഷികം പൂജയും മറ്റ് ആചാരങ്ങളോടെയും ഹിന്ദു മഹാസഭ ആചരിച്ചു.

പഞ്ചാബ് ജയിലിൽ സംഘർഷം; രണ്ട് ഗുണ്ടകൾ കൊല്ലപ്പെട്ടു

ചണ്ഡിഗഢ്: പഞ്ചാബിലെ തരൻ താരൻ ജില്ലയിലെ ഗോയിന്ദ്‍വാൾ സാഹിബ് സെൻട്രൽ ജയിലിൽ തടവുകാർ ഏറ്റുമുട്ടിയതിനെ തുടർന്ന് രണ്ടു ഗുണ്ടകൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിൽ ഇരുവർക്കും പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.

മറ്റു കേസുകളിലും ഇവർ പ്രതികളാണെന്നും സീനിയർ പൊലീസ് സൂപ്രണ്ട് ഗുർമീത് സിങ് ചൗഹാൻ പറഞ്ഞു. സംഭവത്തിൽ ഒരു തടവുകാരന് പരിക്കേറ്റു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Put Savarkar's pictures instead of Gandhi's on currency: Hindu Mahasabha
Next Story