Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘കടുകെണ്ണ...

‘കടുകെണ്ണ മൂക്കിലൊഴിക്കൂ, കൊറോണ വയറ്റിലെത്തി ആസിഡുമായി ചേർന്ന്​ ചാവും’ -വിചിത്ര വാദവുമായി രാംദേവ്​

text_fields
bookmark_border
ramdev
cancel

ന്യൂഡൽഹി: ഗോമൂത്രം സേവിച്ചാൽ കോവിഡിൽ നിന്ന്​ രക്ഷ നേടാമെന്നതുൾപ്പെടെ കോവിഡിനെ പ്രതിരോധിക്കാമെന്ന പേരി ൽ വ്യാജവും വിചിത്രവുമായ പല അവകാശവാദങ്ങള​ും ഉയർന്നു വരുന്നുണ്ട്​​. അത്തരത്തിലുള്ളൊരു വാദവുമായി​ യോഗ ഗുരു ബാ ബ രാംദേവ്​.

കടുകെണ്ണ മൂക്കി​ലൊഴിച്ചാൽ ശ്വാസനാളിയി​ൽ കൊറോണ വൈറസ് സന്നിധ്യമുണ്ടെങ്കിൽ അത്​​ വയറ്റിലേക്ക്​ ഒഴുകിയെത്തുകയും വയറ്റിലെ ആസിഡുമായി ചേർന്ന്​ ചത്തുപോവുകയും ചെയ്യുമെന്നാണ്​​ രാംദേവി​​െൻറ അവകാശവാദം. തൊണ്ട ചേർത്തുകൊണ്ടുള്ള ‘ഉജ്ജായ്​ ശ്വാസം’ എടുത്തുള്ള പ്രാണായാമം കോവിഡി​​െൻറ പ്രതിരോധിക്കുമെന്നും രാംേദവ്​ അവകാശപ്പെട്ടു.

‘‘കൊറോണ വൈറസിന് ഉജ്ജായ്​ എന്ന​ ഒരു പ്രത്യേകതരം പ്രാണായാമമ​ുണ്ട്​. ഇതിൽ നിങ്ങളുടെ തൊണ്ട ചേർത്ത്​ മൂക്കിലൂടെ ശ്വാസമെടുക്കുക​, അൽപനേരം ശ്വാസം പിടിച്ചു നിർത്തുക, ശേഷം പതിയെ പുറത്തേക്ക്​ വിടുകയാണ്​ ചെയ്യേണ്ടത്​.’’ രാംദേവ്​ പറഞ്ഞു.
ഇങ്ങനെ ചെയ്യുന്നത്​ കോവിഡ്​ ഉണ്ടോ എന്നറിയാനുള്ള സ്വയം പരിശോധനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘ഹൃദയസംബന്ധമായ പ്രശ്​നങ്ങളോ, മാനസിക സമ്മർദമോ, പ്രമേഹമോ ഉള്ളവർക്കും പ്രായമായവർക്കും അവരുടെ ശ്വാസം 30 സെക്കൻഡും​ ചെറുപ്പക്കാർക്ക്​ ഒരു മിനിറ്റ്​ നേരവും പിടിച്ചുവെക്കാം. ഇത്​ അർഥമാക്കുന്നത്​ നിങ്ങൾക്ക്​ ലക്ഷണങ്ങളോടു കൂടിയതും അല്ലാ​ത്തതുമായ കോവിഡ്​ 19 ഇല്ലെന്നാണ്​.’’ രാംദേവ്​ പറഞ്ഞു.

രാജ്യത്ത്​ 24000ത്തിൽപരം ആളുകൾക്കാണ് ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചത്​. 775 പേർ മരണത്തിന്​ കീഴടങ്ങുകയും ചെയ്​തു. 5,062 പേർ രോഗമുക്തരായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramdevmalayalam newsindia newscorona viruscovid 19mustard oil
News Summary - Put mustard oil through your nose, corona will flow into stomach, die in acid: Ramdev -india news
Next Story