Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുഷ്പ സ്റ്റൈൽ ചേസിങ്; പൊലീസിൽ നിന്ന് രക്ഷപ്പെടാൻ കഞ്ചാവ് പൊതികൾ റോഡിലേക്കെറിഞ്ഞ് പ്രതികൾ; കണ്ടെത്തിയത് ഒരു കോടിയോളം വിലയുള്ള കഞ്ചാവ്

text_fields
bookmark_border
Ganja pcks thwon by smugglers
cancel

ഒഡീഷ: പൊലീസിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നും പൊലീസ് വാഹനത്തിന് നേരെ കഞ്ചാവ് പൊതികൾ എറിഞ്ഞ് പ്രതികൾ. കഞ്ചാവ് കടത്തുകയായിരുന്ന വാഹനത്തിനെ പൊലീസ് വാഹനം പിന്തുടർന്നതോടെയാണ് ഇവർ പൊതികൾ പൊലീസ് വാഹനത്തിന് നേരെ എറിഞ്ഞത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ആന്ധപ്രദേശ്-ഒഡീഷ അതിർത്തിയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ബലെറോ വാഹനത്തിൽ കഞ്ചാവ് കടത്തുന്നതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. പിന്നാലെ ഇവർ വാഹനത്തെ പിന്തുടരുകയായിരുന്നു. ഇത് മനസിലാക്കിയ പ്രതികൾ കഞ്ചാവ് പൊതികൾ പൊലീസ് വാഹനത്തിന് നേരെ വലിച്ചെറിയുകയായിരുന്നു. ഒഡീഷയിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ആന്ധ്രപ്രദേശിന്‍റേയും ഒഡീഷയുടേയും അതിർത്തി ഗ്രാമമായ രേകപള്ളിയിൽ വെച്ചായിരുന്നു ഇവർ വാഹനത്തിൽ കഞ്ചാവ് നിറച്ചതെന്നാണ് നിഗമനം. പൊലീസ് ഏറെ ദൂരം വാഹനത്തെ പിന്തുടർന്നെങ്കിലും പ്രതികൾ വാഹനമുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഒരു കോടി വില വരുന്ന 980 ഗ്രാമോളം കഞ്ചാവാണ് പൊലീസ് കണ്ടെടുത്തത്. പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pushpa style chasing; smugglers throw away ganja packs towards police
Next Story