Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമലേഗാവ്​...

മലേഗാവ്​ പ്രതി പുരോഹിതിന്​​ ആയുധക്കച്ചവടത്തിലും പ​െങ്കന്ന്​ സൈന്യത്തി​െൻറ അന്വേഷണ റിപ്പോർട്ട്​

text_fields
bookmark_border
colonel-Purohit
cancel

ന്യൂഡൽഹി: മലേഗാവ്​ സ്​​േഫാടനക്കേസ്​ പ്രതി ലഫ്​റ്റനൻറ്​ കേണൽ ശ്രീകാന്ത്​ പ്രസാദ്​ പുരോഹിത്​ അനധികൃത ആയുധക്കച്ചവടം നടത്തിയിരുന്നെന്ന്​ സൈന്യം. സൈനിക രഹസ്യാന്വേഷണ വിഭാഗം ഡയറക്​ട​േററ്റ്​ ജനറലി​​​െൻറ അന്വേഷണ റിപ്പോർട്ടിലാണ്​ വിവരമുള്ളത്​. 2011 ജൂലൈ 27നാണ്​ റിപ്പോർട്ട്​ തയാറാക്കിയത്​. തീവ്രഹിന്ദുത്വ ശക്​തികളുമായുള്ള ബന്ധവും മലേഗാവ്​ സ്​ഫോടനത്തിലെ പങ്കും മാത്രമല്ല, അനധികൃതമായി ആയുധങ്ങൾ ​െകെവശം വെക്കുകയും വൻ വെടിക്കോപ്പുകൾ വിൽക്കുകയും ചെയ്​തു​െവന്ന കേസിലും പുരോഹിത്​ കുറ്റക്കാരാനാണെന്നാണ്​ റിപ്പോർട്ട്​. 

2008 ലെ മലേഗാവ്​ സ്​ഫോടനത്തിൽ പ്രതിയായ പുരോഹിതിന്​ കഴിഞ്ഞ ദിവസമാണ്​ സുപ്രീം കോടതി ജാമ്യം അനുവദിച്ചത്​. ജാമ്യം ലഭിച്ച പുരോഹിതിനെ സൈനിക അകമ്പടിയോ​െടയാണ്​ പുറത്ത്​​ ​കൊണ്ടുവന്നിരുന്നത്​. തനിക്ക്​ സൈന്യത്തിൽ വീണ്ടും പ്രവർത്തിക്കാനാണ്​ ആഗ്രഹമെന്നും പുരോഹിത്​ പറഞ്ഞിരുന്നു. അതിനി​െടയാണ്​ പുരോഹിത്​ ​ൈസനിക ഉദ്യോഗസ്​ഥനാകാൻ യോഗ്യനല്ലെന്ന്​ കാണിച്ച്​  സൈനിക രഹസ്യാന്വേഷണ വിഭാഗം ഡയറക്​ട​േററ്റ്​ ജനറൽ തയറാക്കിയ റിപ്പോർട്ട്​ പുറത്തു വരുന്നത്​. 

പുരോഹിത്​ സാമ്പത്തിക ലാഭങ്ങൾക്ക്​ വേണ്ടി ആയുധങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്​തിരുന്നു. ആദ്യം പുണെ ആസ്​ഥാനമാക്കി പ്രവർത്തിക്കുന്ന ആയുധക്കച്ചവടകാരനുമായി ആയിരുന്നു ബന്ധം. പിന്നീട്​ മലേഗാവ്​ സ്ഫോടനക്കേസ്​ പ്രതി രാകേഷ്​ ദാവ്​ദെയുമായി ബന്ധം തുടങ്ങി​െയന്നും റിപ്പോർട്ട്​ ചുണ്ടിക്കാണിക്കുന്നു. 

പുരോഹിതിന്​ ആയുധങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നത്​ കേണൽ പദവി സഹായിച്ചു. റിപ്പോർട്ടി​​​െൻറ ഒരു ഭാഗത്ത്, ​ 2005 മെയ്​ ഒമ്പതിന്​ കേണൽ വിൽക്കാൻ പാടില്ലാത്ത സ്വന്തം ആയുധം (NSP 7.62mm പിസ്​റ്റൾ) വരെ പുണെയിലെ ആയുധ വ്യാപാരിക്ക്​ നൽകിയെന്നും പറയുന്നു. അതേദിവസം  പോയിൻറ്​  32mm NP ബോർ റിവോൾവർ അംബെർനാഥിലുള്ള കമ്പനിയിൽ നിന്ന്​ കേണലിന്​ ലഭിച്ചുവെന്നും റിപ്പോർട്ടിലുണ്ട്​. 

2006ഡിസംബർ- 2007 ജനുവരി കാലഘട്ടത്തിനിടെ പോയിൻറ്​ 32 ലാമ പിസ്​റ്റൾ പരോഹിതിന്​ ലഭിക്കുകയും അത്​ പുണെ വ്യാപാരിക്ക്​ അനധികൃതമായി 35,000 രൂപക്ക്​ വിൽക്കുകയും ചെയ്​തു. അതുപോലെ പോയിൻറ്​ 32 വെബ്​ലി, സ്​കോട്ട്​ റിവോൾവറുകൾ ആയുധക്കച്ചവടക്കാരിൽ നിന്ന്​ ഇയാൾ സ്വന്തമാക്കിയിട്ടുണ്ട്​. കൂടാതെ, 2007 ആഗസ്​തിൽ ദേവ്​ലാലിയി​െല കേണലിൽ നിന്നും പോയിൻറ്​ 45 റിവോൾവർ നേടിയ പുരോഹിത്​ അത്​ ദാവ്​ദെക്ക്​ 30,000 രൂപക്ക്​ വിൽക്കുകയും ചെയ്​തുവെന്നും റിപ്പോർട്ടിലുണ്ട്​. ദേവ്​ലാലിയിലെ സൈനിക യൂണിറ്റിൽ നിന്നും പുരോഹിത്​ സ്വന്തമാക്കിയ ഏഴ്​ 9mm സർവീസ്​ റിവോൾവറുകൾ ദാവ്​ദെക്ക്​ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട്​ പറയുന്നു. കൂടാതെ, ദാവ്​ദെയിൽ നിന്ന്​ 50,000 രൂപക്ക്​ 9mm പിസ്​റ്റൾ പുരോഹിത്​ വാങ്ങിയിട്ടുണ്ട്​.  ​െഎ.എസ്​.​െഎ ചാരനാണെന്ന്​ ആരോപിച്ച്​ ആർ.എസ്​.എസ്​ നേതാവിനെ കൊല്ലാനായി ഇൗ പിസ്​​റ്റൾ ഉ​പ​േയാഗിച്ചെന്നും റിപ്പോർട്ടിലുണ്ട്​.  ഇവ കൂടാതെ സാധാരണക്കാർക്ക്​ ആയുധം ​ൈകവശം വെക്കാനുള്ള ലൈസൻസ്​ അനധികൃതമായി നേടി​െക്കാടുക്കാൻ സഹായിച്ചതായും റി​േപ്പാർട്ട്​ കുറ്റപ്പെടുത്തുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:colonel purohitmalayalam newsMalegaon blast culpritillegal weapons deals
News Summary - Purohit Involved in Illegal Weapons Deal -Army - India News
Next Story