ബിഹാറിലെ വോട്ടർപട്ടിക ശുദ്ധീകരിച്ചു, ഇനി രാജ്യമൊട്ടുക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ
text_fieldsഗ്യാനേഷ് കുമാർ
ന്യൂഡൽഹി: പ്രത്യേക തീവ്രപരിശോധന(എസ്.ഐ.ആർ)യിലൂടെ 22 വർഷത്തിനു ശേഷം ബിഹാറിലെ വോട്ടർപട്ടിക ശുദ്ധീകരിച്ചെന്ന് അവകാശപ്പെട്ട മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജ്യവ്യാപകമായി ഈ ശുദ്ധീകരണം നടപ്പാക്കുമെന്ന് പറഞ്ഞു. രണ്ടു തെരഞ്ഞെടുപ്പ് കമീഷണർമാർക്കൊപ്പം ബിഹാറിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കം അവലോകനം ചെയ്തശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഹാർ നിയമസഭയുടെ കാലാവധി തീരുന്ന നവംബർ 22നു മുമ്പ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുമെന്ന് മുഖ്യകമീഷണർ വ്യക്തമാക്കി.
അടുത്ത ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ട് കമീഷൻ നടപ്പാക്കുന്ന പുതിയ ചില പരിഷ്കരണ നടപടികളും ഗ്യാനേഷ് കുമാർ വ്യക്തമാക്കി. പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ മൊബൈൽ ഫോൺ സൂക്ഷിക്കാനുള്ള ഇടമുണ്ടാകും. പോളിങ് കഴിഞ്ഞാലുടൻ എല്ലാ ബൂത്ത് ഏജന്റുമാർക്കും ആ ബൂത്തിൽ പോൾ ചെയ്ത വോട്ടുകളുടെ കണക്ക് രേഖപ്പെടുത്തിയ 17സി ഫോറം നൽകും. വോട്ടർ രജിസ്ട്രേഷൻ കഴിഞ്ഞ് 15 ദിവസത്തിനകം എപിക് കാർഡ് ലഭ്യമാക്കുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

