Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബിലെ...

പഞ്ചാബിലെ കൊടുംകുറ്റവാളി ഏറ്റുമുട്ടലിൽ ​െകാല്ലപ്പെട്ടു 

text_fields
bookmark_border
പഞ്ചാബിലെ കൊടുംകുറ്റവാളി ഏറ്റുമുട്ടലിൽ ​െകാല്ലപ്പെട്ടു 
cancel

ചണ്ഡീഗഡ്​: പഞ്ചാബിലെ കൊടും കുറ്റവാളി ഹർജിന്ദർ സിങ്​ എന്ന വിക്കി ഗൗണ്ടർ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രാജസ്​ഥാനി​െല ശ്രീഗംഗാനഗറിലാണ്​ ഏറ്റുമുട്ടൽ നടന്നത്​. നഭ ജയിൽ ആക്രമിച്ച്​ കുറ്റവാളി​ക​െള രക്ഷപ്പെടുത്തിയ സംഭവത്തി​​​െൻറ സൂത്രധാനും ഗൗണ്ടറുടെ സഹായിയുമായിരുന്ന പ്രേമ ലഹോറിയയും ഏറ്റുമുട്ടലിൽ ​െകാല്ലപ്പെട്ടു. 

ഒരു കുപ്രസിദ്ധ കുറ്റവാളിക്ക്​ പരിക്കേറ്റിട്ടു​ണ്ടെന്നും മറ്റൊരാളെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ടെന്നും പൊലീസ്​ അറിയിച്ചു. രണ്ട്​ ​െപാലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്​. 

ജയിലിലായിരിക്കു​േമ്പാഴും ഫേസ്​ബുക്കിൽ സജീവമായിരുന്നു വിക്കി ഗൗണ്ടർ. ജയിലിലിരിക്കെ ത​​​െൻറ ഉത്തരവ്​ പ്രകാരം നടന്ന കൊലപാതകങ്ങൾ എന്ന പേരിൽ നിരവധി ഫോ​േട്ടാകളും വിഡിയോകളും ഇയാൾ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തിരുന്നു. 

വിക്കി ഗൗണ്ടറിനെ രക്ഷിക്കാനാണ്​ 2016 നവംബറിൽ പാട്യാലയിലെ നഭ ജയിൽ ​ആക്രമിച്ചത്​. െപാലീസുകാരന്ന വ്യാജേന എത്തി രണ്ട്​ തീവ്രവാദികളെയും നാലു കൊള്ളക്കാരെയുമുൾപ്പെടെ 12 പേരെ ഒരു സംഘം രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ പൊലീസുമായി ഏ​റ്റുമുട്ടലുണ്ടായതിനെ തുടർന്ന്​ ആറു പേർ പിടിക്കപ്പെ​െട്ടങ്കിലും ബാക്കി ആറുപേരും കടന്നുകളഞ്ഞു. 

രക്ഷപ്പെട്ടവരിൽ ഖലിസ്​താനി തീവ്രവാദി ഹർമീന്ദർ സിങ്​ മിൻറുവുമുണ്ടായിരുന്നു. എന്നാൽ മിൻറുവിനെ ​െപാലീസ്​ പിന്നീട്​ പിടികൂടി. ജയിലിൽ നിന്ന്​ തന്നെ ജയിൽചാട്ട പദ്ധതിക്ക്​ സഹായം ലഭിച്ചതായി പിന്നീട്​ കണ്ടെത്തിയിരുന്നു. ഇൗ പദ്ധതിയുടെ ആസൂത്രകനാണ്​ കൊല്ലപ്പെട്ട പ്രേമ ലഹോറിയ. 

Show Full Article
TAGS:Most Wanted Criminal Vicky Gounder Nabha Jail Break encounter india news malayalam news 
News Summary - Punjab's "Most Wanted" Killed In Encounter - India News
Next Story