Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Manmeet Singh
cancel
Homechevron_rightNewschevron_rightIndiachevron_rightതടാകത്തിൽവീണ്​ പഞ്ചാബി...

തടാകത്തിൽവീണ്​ പഞ്ചാബി സൂഫി ഗായകന്​ ദാരുണാന്ത്യം

text_fields
bookmark_border

അമൃത്​സർ: ഹിമാചൽ പ്രദേശിലെ പ്രളയത്തിനിടെ പഞ്ചാബി സൂഫി ഗായകന്​ ദാരുണാന്ത്യം. സൂഫി ഗായകനും സെയ്​ൻ സഹോദരൻമാരിൽ ഒരാളുമായ മൻമീത്​ സിങ്ങാണ്​​ കങ്കര ജില്ലയിലെ കരേരി തടാകത്തിൽ വീണ്​ മരിച്ചത്​​.

ഖൽസ കോളജിലെ വിദ്യാർഥിയാണ്​ അദ്ദേഹം. ചൊവ്വാഴ്ച കരേരി തടാകത്തിന്​ സമീപത്തുനിന്ന്​ മൻമീതിന്‍റെ മൃതദേഹം കണ്ടെടുത്തു. പ്രദേശവാസികളുടെ സഹായത്തോടെയാണ്​ മൃതദേഹം കണ്ടെടുത്തത്​.

കുറച്ചുദിവസം മുമ്പാണ്​ മൻമീതും സഹോരൻമാരും സുഹൃത്തുക്കളും ഷാഹ്​പുരിലെത്തിയത്​. തടാകത്തിൽനിന്ന്​ 25 കിലോമീറ്റർ അകലെയാണ്​ ഇവിടം. തിങ്കളാഴ്ച മൻമീതും സംഘവും കരേരിയിലെത്തുകയായിരുന്നു. കനത്തമഴക്കിടെ മൻമീത്​ കാൽവഴുതി തടാകത്തിൽ വീഴുകയായിരുന്നുവെന്ന്​ സുഹൃത്തുക്കൾ പറഞ്ഞു. വിവരം അറിഞ്ഞ്​ മൻമീതിന്‍റെ കുടുംബം സംഭവ സ്​ഥലത്ത്​ എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodDeathPunjabi Sufi singerManmeet Singh
News Summary - Punjabi Sufi singer Manmeet Singh's body found in lake after flash flood
Next Story