Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബി ഗായകൻ ശർദൂൾ...

പഞ്ചാബി ഗായകൻ ശർദൂൾ സിക്കന്ദർ കോവിഡ് ബാധിച്ച് മരിച്ചു

text_fields
bookmark_border
Sardool Sikander
cancel
camera_alt

ശർദൂൾ സിക്കന്ദർ

മൊഹാലി: പ്രശസ്​ത പഞ്ചാബി ഗായകൻ ശർദൂൾ സിക്കന്ദർ കോവിഡ് ബാധിച്ച് മരിച്ചു. 60 വയസായിരുന്നു. മൊഹാലിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

അടുത്തിടെയാണ്​ ശർദൂളിന് രോഗബാധ സ്ഥിരീകരിച്ചത്. അനിയന്ത്രിതമായ പ്രമേഹം, വൃക്ക തകരാർ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും നേരിടുന്നുണ്ടായിരുന്നു. ഇതിനിടെയാണ്​ ആരോഗ്യനില വഷളായത്​.

പഞ്ചാബി നാടോടി ഗാനങ്ങളിലൂടെയാണ് ശർദൂൾ പ്രശസ്തിയാർജ്ജിച്ചത്​. പഞ്ചാബി നാടോടി-പോപ് സംഗീത ലോകത്തെ ഏറ്റവും മികച്ച സംഗീതജ്ഞരിൽ ഒരാളെയാണ്​ നഷ്​ടമായിരിക്കുന്നത്​. ഹുസ്​ന ദേ മൽകോ, ദിൽ നയ്​ ലഗ്​ഡ, തേരേ ലഗ്​ ഗയി മെഹന്ദി, ഛർദി ഖല്ല തെനു സമ്​നെ തു ഹസി, ബോലേ സോ നിഹാൽ, ഖൽസ ദീ ഛർദി കാലാ, ഇക്​ തു ഹോവെ ഇക്​ മേൻ ഹോവാൻ എന്നിവ ഒരുകാലത്ത്​ ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയവയാണ്​.

ജഗ്ഗ ദക്കു, പൊലീസ്​ എന്ന്​ പഞ്ചാബി സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്​. ​അമർ നൂരിയാണ്​ ഭാര്യ. ഗായകനും സംഗീതജ്ഞനുമായ സാരംഗ്​ സിക്കന്ദറും അലാപ്​ സിക്കന്ദറുമാണ്​ മക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Punjabi singer​Covid 19Sardool Sikander
News Summary - punjabi Singer Sardool Sikander Dies by covid
Next Story