പഞ്ചാബി ഗായകൻ ദിൽജാൻ കാറപകടത്തിൽ മരിച്ചു
text_fieldsഅമൃത്സർ: പ്രമുഖ പഞ്ചാബി ഗായകൻ ദിൽജാൻ (31) കാറപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാവിലെ അമൃത്സറിന് സമീപമാണ് അപകടമുണ്ടായത്. അപകട കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ദിൽജാൻ സഞ്ചരിച്ച കാർ റോഡരുകിൽ നിർത്തിയിട്ട ട്രക്കിൽ ഇടിച്ച് തകരുകയായിരുന്നു. കർതർപൂരിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. പ്രദേശത്തുള്ളവർ ചേർന്ന് അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണശേഷമാണ് ആശുപത്രിയിലെത്തിക്കാനായതെന്ന് അധികൃതർ പറഞ്ഞു.
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ദിൽജാൻ നിരവധി പഞ്ചാബി സിനിമകൾക്കു വേണ്ടിയും പാടിയിട്ടുണ്ട്. ഭാര്യയും മകളും ഇപ്പോൾ കാനഡയിലാണ്. പുതിയ ആൽബം പുറത്തിറക്കാനുള്ള തയാറെടുപ്പിലായിരുന്നു ദിൽജാൻ.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അടക്കമുള്ള പ്രമുഖർ ഇദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
