Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെ​ങ്കോട്ടയിൽ പതാക...

ചെ​ങ്കോട്ടയിൽ പതാക നാട്ടൽ; യുവാവിനെ അഭിനന്ദിച്ച്​ കുടുംബം

text_fields
bookmark_border
Punjab youngsters family lauds
cancel

റിപ്പബ്ലിക് ദിനത്തിൽ നടന്ന കർഷക പ്രതിഷേധത്തിനിടെ ചെങ്കോട്ടയിൽ കൊടി ഉയർത്തിയ യുവാവിനെ അഭിനന്ദിച്ച്​ കുടുംബം. പഞ്ചാബിലെ താരാ സിങ്​ ഗ്രാമത്തിലെ ജുഗ്​രാജ് സിങ്​ എന്ന യുവാവാണ് നിഷാൻ സാഹിബ് എന്ന പതാക ചെങ്കോട്ടയിൽ നാട്ടിയത്​. ജുഗ്​രാജിന്‍റെ അച്ഛനും മുത്തച്ഛനും സംഭവത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും 'ധൈര്യം കാണിച്ചതിന്' യുവാവിനെ അഭിനന്ദിക്കുകയും ചെയ്തു. ​


യുവാക്കൾ ഉയർത്തിയ 'നിഷാൻ സാഹിബ്' എന്ന പതാക സിഖ് മതവുമായി ബന്ധപ്പെട്ട പതാകയാണ്. എല്ലാ ഗുരുദ്വാരകളിലും ഇത് കാണാവുന്നതാണ്​. മഞ്ഞ നിറമുള്ള പതാകയ്‌ക്ക് നടുവിൽ 'ഖണ്ട' എന്നറിയപ്പെടുന്ന നീല ചിഹ്നമുണ്ട്. ഖണ്ടയിൽ ഇരട്ടത്തലയുള്ള വാളും ചക്രവും ഉൾപ്പെടുന്നു.

കർഷക സമരത്തിനിടെയുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട്​ 22 കേസുകൾ രജിസ്റ്റർ ചെയ്​തുവെന്ന്​ ഡൽഹി പൊലീസ് പറഞ്ഞു​. സംഘർഷത്തിനിടെ മരിച്ച കർഷകനെതിരെയും കേസെടുത്തിട്ടുണ്ട്​. സംഘർഷത്തിൽ 153 പൊലീസുകാർക്ക്​ പരിക്കേറ്റുവെന്നും ​​പൊലീസ്​ അറിയിച്ചു. കർഷകർ 100​ കോടിയുടെ നഷ്​ടമുണ്ടാക്കിയെന്നും ഡൽഹി ​െപാലീസ്​ അവകാശപ്പെടുന്നുണ്ട്​.

അതേസമയം, കർഷക സമരത്തെ തുടർന്ന്​ ഏർപ്പെടുത്തിയ പല നിയന്ത്രണങ്ങളും ഇന്നും തുടരും. ലാൽകില, ജുമ മസ്​ജിദ്​ തുടങ്ങിയ സ്ഥലങ്ങളിലെ മെട്രോ സ്​റ്റേഷനുകൾ ഇന്നും അടഞ്ഞു കിടക്കും. മൊ​ൈബൽ ഇന്‍റർനെറ്റ്​ സേവനവും തടസപ്പെടും​. സിംഘു, തിക്രി, ഗാസിപൂർ, മുകാബ്ര ചൗക്​ എന്നിവിടങ്ങളിലെ ഇന്‍റർനെറ്റ്​ സേവനമാണ്​ തടസപ്പെടുക​. സംഘർഷത്തെ തുടർന്ന്​ ഈ പ്രദേശങ്ങളിലെ ഇന്‍റർനെറ്റ്​ സേവനം ചൊവ്വാഴ്ച ഉച്ചയോടെ നിർത്തിയിരുന്നു. ഇത്​ തുടരാനാണ്​ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Redforttractor rally
Next Story