Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരി വിദ്യാർഥികളോട് മോശമായി പെരുമാറിയ വൈസ് ചാൻസലറെ പുറത്താക്കി

text_fields
bookmark_border
കശ്മീരി വിദ്യാർഥികളോട് മോശമായി പെരുമാറിയ വൈസ് ചാൻസലറെ പുറത്താക്കി
cancel

ലുധിയാന: കശ്മീരി വിദ്യാർഥികളോട് മോശമായി പെരുമാറിയെന്ന ആരോപണത്തെത്തുടർന്ന് സി.ടി സർവകലാശാല വൈസ് ചാൻസലർ (വി.സി) നിതിൻ ടണ്ടനെ പുറത്താക്കി ചാൻസലർ ചരൺജിത് സിങ് ചന്നി. സർവകലാശാലയും വിഷയത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റമദാൻ മാസത്തിൽ യൂനിവേഴ്സിറ്റി മെസിൽ ആത്താഴത്തിനും, നോമ്പുതുറക്കും ഉള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ടണ്ടൻ തങ്ങൾക്കെതിരെ മോശം ഭാഷ ഉപയോഗിക്കുകയും പ്രവേശനം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് അവർ ആരോപിച്ചു.

ഓൺലൈനിൽ പ്രചരിക്കുന്ന വിഡിയോയിൽ, വൈസ് ചാൻസലർ കശ്മീരി വിദ്യാർഥികളെ കാമ്പസ് വിട്ടുപോകാൻ ഭീഷണിപ്പെടുത്തുന്നത് കേൾക്കാം. 'ഞാൻ ഇവിടെയുള്ള എല്ലാവരെയും പുറത്താക്കാൻ പോകുന്നു. നിങ്ങളുടെ പ്രവേശനം റദ്ദാക്കിയിരിക്കുന്നു' -എന്നാണ് വൈസ് ചാൻസലർ പറയുന്നത്. അതേസമയം, ജമ്മുകശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ (ജെ.കെ.എസ്.എ) പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാനിന്നോട് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പതിവായി ഫീസ് അടക്കുന്ന വിദ്യാർഥികളാണെന്നും റമദാൻ സമയത്ത് യൂനിവേഴ്സിറ്റി മെസ്സിൽ ഉചിതമായ സമയത്ത് ഭക്ഷണം നൽകണമെന്ന് മാത്രമാണ് അവർ ആവശ്യപ്പെട്ടതെന്നും അസോസിയേഷന്റെ ദേശീയ കൺവീനർ നാസിർ ഖുഹാമി പറഞ്ഞു. വിദ്യാർഥികളുടെ ന്യായമായ അഭ്യർഥന പരിഗണിക്കുന്നതിനുപകരം, വൈസ് ചാൻസലറും മറ്റ് ചില ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തിയും അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചും കാമ്പസ് ഒഴിയാനുള്ള മുന്നറിയിപ്പ് നൽകുകയാണ് ചെയ്യുന്നതെന്ന് നാസിർ വ്യക്തമാക്കി.

സ്വന്തം വിശ്വാസം പിന്തുടരുന്നതിന്റെ പേരിൽ ഒരു വിദ്യാർഥിക്കും ശത്രുത നേരിടേണ്ടി വരരുതെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലകൾ സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇടങ്ങളായിരിക്കണമെന്നും ഭരണഘടന മൂല്യങ്ങളും പ്രദേശമോ മതമോ പരിഗണിക്കാതെ തുല്യ പരിഗണനയും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികൾക്ക് ഇനി പീഡനം നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും അന്വേഷണത്തിന് ഉത്തരവിടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Punjab: University VC removed over ‘misbehaviour’ with Kashmiri students
Next Story