Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുഖ്​ബിർ സിങ്​...

സുഖ്​ബിർ സിങ്​ ബാദലി​െൻറ കാർ ആക്രമിക്കപ്പെട്ടു; പ്രവർത്തകർക്ക്​ വെടിയേറ്റെന്ന്​ ശിരോമണി അകാലി ദൾ

text_fields
bookmark_border
സുഖ്​ബിർ സിങ്​ ബാദലി​െൻറ കാർ ആക്രമിക്കപ്പെട്ടു; പ്രവർത്തകർക്ക്​ വെടിയേറ്റെന്ന്​ ശിരോമണി അകാലി ദൾ
cancel

ചണ്ഡീഗഢ്​: ശിരോമണി അകാലിദൾ (എസ്.എ.ഡി) പ്രസിഡൻറ്​ സുഖ്ബീർ സിങ്​ ബാദലി​െൻറ വാഹനത്തിന്​ നേരെ ആക്രമണം. പഞ്ചാബിലെ ജലാലാബാദിൽ വെച്ചാണ്​ ഇദ്ദേഹത്തി​െൻറ കാർ ആക്രമിക്കപ്പെട്ടത്​.

കാറിനു നേരെ കല്ലേറ്​ നടക്കുന്നതി​െൻറ വിഡിയോ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തു വിട്ടു. വെടിയൊച്ചയും ആക്രോശവും വിഡിയോയിൽ കേൾക്കുന്നുണ്ട്​.

വരാനിരിക്കുന്ന മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലേക്ക്​ നോമിനേഷൻ നൽകുന്ന പാർട്ടി സ്ഥാനാർഥിക്കൊപ്പം എത്തിയതായിരുന്നു ബാദൽ.

ആക്രമണത്തെ അപലപിച്ച ശിരോണി അകാലി ദൾ തങ്ങളുടെ ചില പാർട്ടി പ്രവർത്തകർക്ക്​ വെടി​യേറ്റതായി ആരോപിച്ചു.

പൊലീസ്​ പിന്തുണയോടെ കോൺഗ്രസുകാർ സുഖ്​ബിർ സിങ്​ ബാദലിനെ വധിക്കാൻ ശ്രമിക്കുകയായിരുന്നെന്നും ഇതിനിടെ അദ്ദേഹത്തെ രക്ഷിക്കാനായി ചാടിയിറങ്ങിയ മൂന്ന്​ പാർട്ടി പ്രവർത്തകർക്ക്​ വെടിയേറ്റതായുമാണ്​ പാർട്ടി ആരോപിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firingShiromani Akali DalSukhbir Singh Badal
News Summary - Punjab: Sukhbir Badal's vehicle attacked, SAD claims workers injured in firing
Next Story